കൊല്‍ക്കത്തയിലെ അക്രോപോളിസ് മാളില്‍ വന്‍ തീപിടിത്തം. നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

തെക്കൻ കൊല്‍ക്കത്തയിലെ അക്രോപോളിസ് മാളില്‍ വന്‍ തീപിടിത്തം. നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.തിരക്കേറിയ ഷോപ്പിംഗ് മാളിന്‍റെ മൂന്നാം നിലയില്‍ ഉച്ചയ്ക്ക് 12.15 ഓടെയാണ് തീപിടിത്തമുണ്ടായത്. തുടർന്ന് കെട്ടിടത്തില്‍നിന്ന് ആളുകളെ ഒഴിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. പത്തോളം ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.പ്രദേശം മുഴുവൻ പുകയില്‍ മുങ്ങി. മാളിന് മുന്നിലുള്ള ഗതാഗതം നിയന്ത്രിച്ചിട്ടുണ്ടെന്ന് കോല്‍ക്കത്ത ട്രാഫിക് പോലീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.