യുഗേഷ് തോമസ് പുളിക്കൽകുറവിലങ്ങാട്, പ്രോ-ലൈഫ് പ്രവർത്തകൻ
മാർച്ച് 25, ഗർഭസ്ഥ ശിശുക്കളുടെ അന്താരാഷ്ട്രദിനം ഗർഭസ്ഥ ശിശുക്കളുടെ വാർഷിക അനുസ്മരണം നടത്തുന്ന അന്തർദേശീയ ദിനം, ജനിക്കാതെ പോയ അജാതശിശുക്കളുടെ ഓർമ്മദിനം. ഗർഭഛിദ്രത്തെ എതിർക്കുന്നവർ ആചരിക്കുന്ന ആ ദിനം. വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയാണ് ഇത് സ്ഥാപിച്ചത്.ഉദരാവസ്ഥ മുതൽ ഏതൊരവസ്ഥയിലുമുള്ള മനുഷ്യജീവൻ, ആദരിക്കപ്പെടണം സംരക്ഷിക്കപ്പെടണം എന്ന ആഹ്വാനമാണ് ഈ തിരുനാൾ നൽകുന്നത്. മംഗളവാർത്താ തിരുനാളിനോട് അനുബന്ധിച്ച് നടത്തുന്ന ഈ തിരുനാൾ ഗർഭാവസ്ഥ മുതൽ എല്ലാ സാഹചര്യങ്ങളിലും മനുഷ്യൻ്റെ പൂർണതയോടും അന്തസിനോടുമുള്ള ആദരവ് ഉറപ്പാക്കുന്നതിനുള്ള ഒരു സംസ്‌കാരത്തിൻ്റെ വ്യാപനംകൂടി ലക്ഷ്യം വയ്ക്കുന്നു. ഈ അജാതശിശുക്കളുടെ ദിനം ഉദരത്തിൽ ജനിച്ചിട്ടും പിറക്കാതെ പോയ കോടിക്കണക്കിനു കുഞ്ഞുങ്ങളുടെ ഓർമദിനം കൂടിയാണ്.നാമെല്ലാം പ്രോ-ലൈഫേഴ്സ് ആണ്. എന്താണ് Pro-Life – ജീവനുവേണ്ടി എന്നർത്ഥം. പ്രോ-ലൈഫർ എന്നാൽ ജീവനുവേണ്ടി, സംരക്ഷയ്ക്കായി നിലകൊള്ളുന്നവൻ, സംരക്ഷിക്കുന്നവൻ, നിലപാടുകളെടുക്കുന്നവൻ, ജീവൻഹനിക്കപ്പെടുമ്പോൾ അരുതേ എന്നൊരു സ്വരം ഹൃദയത്തിൽ നിന്നും ഉയരുന്നവൻ, ജീവനെ ആഘോഷമാക്കുന്നവൻ, ജീവൻ്റെ സമൃദ്ധിക്കായി നിലപാടുകൾ എടുക്കുന്നവൻ എന്നൊക്കെ പറയാംനാമെല്ലാം പ്രോ-ലൈഫേഴ്സ് ആണ്. കാരണം, സകലതും സൃഷ്ടിച്ച ദൈവം സൃഷ്ടിയുടെ മകുടമായി ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിച്ച് ഭൂമിയുടെതന്നെ സകല ജീവജാലങ്ങളുടെയും മനുഷ്യജീവന്റെയും കാവലാളായി നിയമിച്ചു. സൃഷ്ടി കർമത്തിൽ സഹസൃഷ്ടാക്കളുമായി ഉയർത്തി അതിനാൽ ജീവനെ സംബന്ധിച്ച കാര്യസ്ഥരാണ് നമ്മൾ. ഈ കാര്യസ്ഥതയുടെ കണക്കേൽപിക്കാൻ നാം ദൈവസന്നിധിയിൽ നിൽക്കേണ്ടിവരും. “നിൻ്റെ സഹോദരൻ ആബേൽ എവിടെ” എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്.ദൈവമാണ് സൃഷ്ടാവ്, നാം പങ്കാളികളാകുന്നു. എന്നാലും ദൈവം തിരുമനസായി സൃഷ്ടികർമം നടത്തുമ്പോൾ മാത്രമേ ജീവൻ ഉദയം ചെയ്യുന്നുള്ളൂ. അപ്പോൾ സൃഷ്ടാവായ ദൈവം അവനെ / അവളെ സംബന്ധിച്ച സുന്ദരമായ ഒരു പദ്ധതി ഏൽപിക്കുന്നു.എന്നാൽ ആ ജീവൻ ഭൂമിയിൽ പിറക്കാതെ കൊല്ലപ്പെടുമ്പോൾ ഈ ഏൽപിക്കപ്പെട്ട കാര്യങ്ങളെല്ലാം ചെയ്യാൻ ആളില്ലാതാകും. ഈ കുറവ് നമ്മുടെ തിന്മയാൽ വന്നുഭവിച്ച ദൈവത്തോടുള്ള കടമായി മാറുന്നു. ഈ കുറവ് അനേകായിരങ്ങൾ കൊല്ലപ്പെടുക വഴി വർധിതമാകുന്നു. ഒരു തിന്മയുടെ വിളയാട്ടത്തിന് ആധിപത്യത്തിന് ഇത് കാരണമാകുന്നു. ഓർക്കുക അങ്ങനെ നമ്മുടെ നാശം നാം തന്നെ വേഗതയിൽ കൊണ്ടുവന്നുകൊണ്ടിരിക്കുന്നു.ഓരോ കുഞ്ഞും സമ്മാനമാണെന്നും അനുഗ്രഹമാണെന്നും, അത് ആസ്‌തിയാണ്, മൂലധനമാണ് എന്ന് തിരിച്ചറിയുന്ന സമൂഹം / രാജ്യങ്ങൾ ഈ നാളുകൾ പ്രഖ്യാപിച്ചുകൊണ്ട് മാതൃത്വത്തെ പ്രോത്സാഹിപ്പിക്കുന്നു. യൂറോപ്യൻ രാജ്യങ്ങളെല്ലാം അങ്ങനെയാണ്