വിദ്യാഭ്യാസം എന്നാൽ അറിവുകൊണ്ട് മാത്രമല്ല കഴിവുകൊണ്ടും മനസ്സുകളെ ശക്തീകരിക്കുന്ന ഒന്നാണ്. MDIC- കൾ പോലുള്ള പ്ലാറ്റ്‌ഫോമുകൾ ലോകോത്തര പഠനം നമ്മുടെ പടിവാതിക്കൽ എത്തിക്കുകയും ചെയ്യുന്നു. ‘നമ്മുടെ ഭാവി നമ്മുടെ കൈകളിലാണ്’ സാങ്കേതികവിദ്യയും കഴിവും തമ്മിലുള്ള മത്സരത്തിൽ രണ്ടിനെയും ഒരുമിച്ച് ഉപയോഗിച്ച് ഓടാൻ നമ്മൾ പ്രാപ്‌തരാകണം. നമുക്ക് അതിന് കഴിയും
അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന തൊഴിൽ വിപണിയുടെ ആവശ്യങ്ങൾ പരമ്പരാഗത അക്കാദമിക് പാതകൾ നിറവേറ്റുന്നില്ലെ ന്ന് തിരിച്ചറിഞ്ഞ്, പ്രായോഗികവും സാങ്കേതികവിദ്യാധിഷ്ഠിതവും വ്യാവസായിക വൈദഗ്ധവുമായ പഠന ത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന നൈപുണ്യ വികസനവിദ്യാഭ്യാസ രീതികൾ ഈ കാലഘട്ടത്തിന്റെ ഒരു ആവശ്യകതയാണ്. നൈപുണ്യവിടവ് നികത്താ നും തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ടു ള്ള വിവിധ സ്കിൽ ബേസ്‌ഡ് കോഴ്‌സുകളും പ്ലാറ്റ് ഫോമുകളും സൗജന്യമായി നമുക്ക് ലഭ്യമാണ്. MOOC -കൾ (മാസീവ് ഓപ്പൺ ഓൺലൈൻ കോഴ്സ്), ASAP കേരള, ICT അക്കാദമി ഓഫ് കേരള, CCEK, തുടങ്ങി വിവിധതരം ഓൺലൈൻ പഠനസാധ്യതകൾ നമ്മുടെ മുൻപിലുണ്ട്.
നൈപുണ്യ വികസനം എന്തുകൊണ്ട് പ്രധാനമാണ്?
ആഗോള തൊഴിൽമേഖല വേഗത്തിൽ മാറിക്കൊ ണ്ടിരിക്കുന്നു. AI, ഓട്ടോമേഷൻ, ഡിജിറ്റൽ പരിവർത്ത നം എന്നിവ ചില കഴിവുകളെ കാലഹരണപ്പെടുത്തുക യും പുതിയവയ്ക്ക് ആവശ്യം സ്വഷ്ടിക്കുകയും ചെയ്യു ന്നു. കേരളത്തിലെ വിദ്യാസമ്പന്നരായ എന്നാൽ പല പ്പോഴും തൊഴിലില്ലാത്ത യുവാക്കൾക്ക് ബിരുദങ്ങൾക്കൊ പ്പം സാങ്കേതിക – വ്യവസായിക നൈപുണ്യം ആവശ്യമാണ്. ഇവിടെയാണ് നൈപുണ്യ വികസന കോഴ്‌സു കളും പരിപാടികളും പ്രസക്തമാകുന്നത്.
വിദ്യാഭ്യാസവും തൊഴിലും ബന്ധിപ്പിക്കുന്ന MOOC-കൾ
ഡിഗ്രി പഠനത്തോടൊപ്പം ആഗോള പഠനത്തിലേക്കു ള്ള വാതിലുകൾ തുറക്കുന്ന നൈപുണ്യ വികസന കോ ഴ്സ്‌സുകളിലെ ഏറ്റവും പ്രാധാന്യമേറിയ ഒന്നാണ് മുക് (MOOC മാസീവ് ഓപ്പൺ ഓൺലൈൻ കോഴ്‌സ്), കേ ന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിൻ്റെ കീഴിൽ വരുന്ന ഓൺ ๑๑ m ‘nuto (swayam.gov.in) asl യാണ് MOOC പഠനം സാധ്യമാകുന്നത്. വിദ്യാർത്ഥി കൾക്ക് എല്ലാ സെമസ്റ്ററിലും ‘സ്വയ’ത്തിലൂടെ സൗ ന്യമായി പഠിക്കുവാനും തുച്ഛമായ ഫീസ് അടച്ച് സർട്ടി ഫിക്കറ്റുകൾ നേടുവാനും സാധിക്കും.
നാലുവർഷ ഡിഗ്രിയിൽ രാരോ സെമസ്റ്ററിലും MOOC വഴി കോഴ്‌സുകൾ ചെയ്യുവാനും അൽ വിദ്യാർ തറികളുടെ അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റിൽ ചേർ ക്കുവാനും സാധിക്കും. ഐഐടി, ഐഐഎസ് സി. വിവിധ സർവകലാശാലകൾ, കോളേജുകൾ തുടങ്ങി യ മുൻനിര വിദ്യാഭ്യാസസ്ഥാപനങ്ങളിലെ അധ്യാപകർ നേതൃത്വം നൽകുന്ന വിവിധ കോഴ്‌സുകൾ ഈ പ്ലാറ്റ് ഫോമിലുണ്ട്. റിക്കോർഡഡ് വീഡിയോ ക്ലാസുകളും ഓൺലൈൻ അസ്സെസ്മെൻ്റുകളും ഫൈനൽ പരീക്ഷ യും അടങ്ങുന്ന കോഴ്‌സുകൾക്ക് ഒരു മാസം മുതൽ ആറു മാസം വരെ ദൈർഘ്യം ഉള്ളവയാണ്. വിദ്യാർ ത്ഥികൾക്ക് പഠനത്തോടൊപ്പമോ അവധി സമയങ്ങളി ലോ വിവിധ കോഴ്‌സുകൾ ഇഷ്ടാനുസരണം പഠിക്കാ വുന്നതാണ്.
മൾട്ടി ഡിസിപ്ലിനറി പഠനത്തിനും ഉദാഹരണത്തിന് ബി എസ് സി കെമിസ്ട്രി പഠിക്കുന്ന വിദ്യാർത്ഥിക്ക് ബ്ലിക് അഡ്‌മിനിസ്ട്രേഷനിലും ഡാറ്റാ സയൻസിലും കോഴ്സസ് ചെയ്യുവാനും നിശ്ചിത ക്രെഡിറ്റ് നേടുവാനും അത് ഡിഗ്രി സർട്ടിഫിക്കറ്റിൽ ഉൾപ്പെടുത്തുവാനും സാ ധിക്കും. സിവിൽ സർവീസസ്. എസ് എസ് സി, പി എ സ് സി തുടങ്ങിയ വിവിധ പരീക്ഷകൾക്ക് തയ്യാറെടു ക്കുന്നതിനും, AI, ഡാറ്റ സയൻസ് തുടങ്ങിയ നൂതന കോഴ്‌സുകൾ പഠിക്കുന്നതിനും ഫ്രഞ്ച്, ജർമൻ തുടങ്ങി യ വിവിധ ഭാഷകളിൽ പ്രാവിണ്യം നേടുന്നതിനുള്ള കോ ഴ്‌സുകളും ഇതിലൂടെ ലഭ്യമാണ്.
അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം (ASAP) കേരള:
നൈപുണ്യവികസനത്തിൽ സംസ്ഥാനത്തിൻ്റെ മുൻ നിര സംരംഭങ്ങളിലൊന്നാണ് ASAP (asapkerala.gov.in). ഔപചാരിക വിദ്യാഭ്യാസത്തോടൊപ്പം വ്യവസായവുമാ യി ബന്ധപ്പെട്ട കഴിവുകൾ വിദ്യാർത്ഥികളെ സജ്ജമാ ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് ആരംഭിച്ചത്.
ഇത് എങ്ങനെ പ്രവർത്തിക്കുന്നു:
ഐടി, ആരോഗ്യ സംരക്ഷണം, ലോജിസ്റ്റിക്‌സ്. പു നരുപയോഗ ഊർജ്ജം തുടങ്ങിയ മേഖലകളിൽ കോർ സുകൾ വാഗ്ദാനം ചെയ്യുന്നതിനായി ASAP വ്യവസാ പ്രമുഖരുമായും പരിശീലന പങ്കാളികളുമായും സ ഹകരിക്കുന്നു. ജില്ലകളിലുടനീളമുള്ള കമ്മ്യൂണിറ്റി സ് കളും വഴി വിവിധ കോഴ്‌സുകളും തൊഴിൽ അധിഷ്ഠി ത പ്രോഗ്രാമുകളും സംഘടിപ്പിക്കുന്നു. പ്ലേസ്മെൻ്റ് പി തുണ, ഇന്റേൺഷിപ്പുകൾ, സംരംഭകമ്പ മാർഗ്ഗനിർദ്ദേ ശം എന്നിവ ASAP വാഗ്ദാനം ചെയ്യുന്നു.
AI/ML, പൈത്തൺ, UI/UX ഡിസൈൻ തുടങ്ങിയ നൂതന കോഴ്സുകളും കരിയർ കേന്ദ്രീകരിച്ചുള്ള മൊ ഡ്യൂളുകൾ, ആശയവിനിമയ കഴിവുകൾ, ബിസിനസ് ഇംഗ്ലീഷ്, ജോലി അഭിമുഖത്തിനുള്ള തയ്യാറെടുപ്പ് എ ന്നിവ ഉൾപ്പെടെ വിദ്യാർഥികളുടെ വിവിധ മേഖലകളി ലെ ഉന്നമനത്തിനുള്ള കോഴ്‌സുകളും പ്രോഗ്രാമുകളും അസാപ്പ് നൽകുന്നു.
ഓൺലൈനിലും ഓഫ്‌ലൈനിലും മികച്ച പരിശീലനം നൽകുന്ന സർട്ടിഫിക്കേഷനുകൾക്കൊപ്പം MOOC കൾ വാഗ്ദാനം ചെയ്യുന്നതിനായി ASAP Coursera പോ ഒള്ള ആഗോള പ്ലാറ്റ്‌ഫോമുകളുമായി സഹകരിക്കുന്നു.
ഐസിടി അക്കാദമി ഓഫ് കേരള: ടെക്-റെഡി പ്രതിഭകളെ സൃഷ്ടിക്കുന്നു
പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിൽ സ്ഥാപി തമായ ഒരു സംരംഭമാണ് ഐസിടി അക്കാദമി ഓഫ് കേരള (ഐസിടിഎകെ) കേരളത്തിലെ യുവാക്കൾക്ക് ഐസിടി കഴിവുകൾ പകർന്നു നൽകുകയും വ്യവസാ യത്തിലെ അവരുടെ തൊഴിൽ സാധ്യത വർദ്ധിപ്പിക്കു കയും ചെയ്യുക എന്നതാണ് ഇതിൻ്റെ ദൗത്യം. സോഫ് റ്റ്വെയർ വികസനം, അനലിറ്റിക്‌സ്, സൈബർ സുരക്ഷ, ക്ലൗഡ് സാങ്കേതികവിദ്യകൾ എന്നിവയിലെ പ്രത്യേക സർട്ടിഫിക്കേഷൻ പ്രോഗ്രാമുകൾ, സാങ്കേതികവിദ്യാ ഭ്യാസത്തിലെ അധ്യാപന നിലവാരം മെച്ചപ്പെടുത്തുന്ന തിനുള്ള ഫാക്കൽറ്റി വികസനപരിപാടികളിൽ ഐസി ടി അക്കാദമി ഓഫ് കേരള (OCTAK) (ശ്രദ്ധ കേന്ദ്രീകരിക്കുന്നു (ictkerala.org) ഐസിടിഎകെയുടെ പ്രായോ ഗികവും പ്രോജക്റ്റ് അധിഷ്‌ഠിതവുമായ സമീപനം വി ദ്യാർത്ഥികളെ ഉപകരണങ്ങളും ചട്ടക്കൂടുകളും പഠി ക്കാൻ മാത്രമല്ല, യഥാർത്ഥ ലോക സാഹചര്യങ്ങളിൽ അവ പ്രയോഗിക്കാനും സഹായിക്കുന്നു.
തുടർവിദ്യാഭ്യാസ കേന്ദ്രം – കേരള (CCEK)
കേരളത്തിലെ എഞ്ചിനീയറിംഗ് കോളേജുകൾ/ആർ $സ് & സയൻസ് കോളേജുകൾ. പോളിടെക്നിക് കോ ളേജുകൾ എന്നിവയിലെ തുടർ വിദ്യാഭ്യാസ പരിപാടി കൾ പ്രോത്സാഹിപ്പിക്കുന്നതിനായി കേരള സർക്കാർ രു ചീകരിച്ച ഒരു സ്വയംഭരണ സ്ഥാപനമാണ് സെൻറ് ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരള (CCER) ഐടി, ഇലക്ട്രോണിക്‌സ്, ഭാഷാ വൈദഗ്ദ്ധ്യം, സംരം കേസം എന്നിവയിൽ ഹ്രസ്വകാല സർട്ടിഫിക്കറ്റ്, ഡി പ്ലോമ കോഴ്‌സുകൾ, ഗ്രാമീണ യുവാക്കൾ, സ്ത്രീകൾ മുതിർന്ന പൗരന്മാർ എന്നിവർക്കായുള്ള ഡിജിറ്റൽ സാ ക്ഷരതാ പരിപാടികൾ, വാരാന്ത്യ, വൈകുന്നേര ക്ലാസു കളിലൂടെ ആജീവനാന്ത പഠിതാക്കൾക്കുള്ള പിന്തുണ തുടങ്ങി വിവിധ പ്രോഗ്രാമുകൾ CCEK നൽകുന്നു. പ ത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള വിദ്യാർഥി കൾക്കു ഉൾപ്പെടെയുള്ള വിവിധ ഡിപ്ലോമ പ്രൊഫഷ ണൽ കോഴ്‌സുകൾ CCEK വിഭാവനം ചെയ്യുകയും www.ccekcampus.org വെബ്‌സൈറ്റ് വഴി ഏതൊ രു വിദ്യാർത്ഥിക്കും വിവിധ കോഴ്‌സുകൾക്ക് അപേക്ഷ സമർപ്പിച്ച് പഠിക്കാൻ സാധിക്കുന്നതുമാണ്.

