കടക്കൂ പുറത്ത്

ലൗജിഹാദിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ മുഖ്യധാരാവാര്‍ത്താമാധ്യമങ്ങള്‍ പോലും വളരെ കാര്യമായി ചര്‍ച്ച ചെയ്തു തുടങ്ങിയിരിക്കുന്നു. 2008-2009 കാലഘട്ടങ്ങളില്‍ ഈ വിഷയം ചര്‍ച്ചയായതാണ്. എന്നാല്‍ അതിനുവേണ്ടത്ര ശ്രദ്ധ ലഭിച്ചില്ല എന്നു മാത്രമല്ല പിന്നാമ്പുറങ്ങളില്‍ ലൗ ജിഹാദുകള്‍ സജീവമായിരുന്നുതാനും. കണക്കുകളുടെ നീണ്ടനിരകളാണ് ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. നമ്മുടെ രൂപതയുടെ പല ഇടവകകളില്‍നിന്നും ഇതുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നതും ഇതിനെ നിസ്സാരമായി തള്ളിക്കളയാന്‍ പറ്റില്ല എന്നതിന്‍റെ സൂചനയാണ്.
കൂടുമാറിക്കയറുന്നത് അത്ര വലിയ അപരാധമാണോ എന്നാണ് ഒരു ക്രിസ്ത്യന്‍ ന്യൂജന്‍റെ ഫെയ്സ് ബുക്ക് കുറിപ്പ്. പൈതൃകത്തെയും വിശ്വാസത്തെയും അജ്ഞതകൊണ്ട് തമസ്കരിക്കുന്ന നമ്മുടെ കുട്ടികള്‍ക്ക് ചില തിരുത്തലുകള്‍ ആവശ്യംതന്നെ. ബോധ്യങ്ങളെ വൈകാരികത കവര്‍ന്നെടുക്കുന്ന കാലഘട്ടങ്ങളില്‍ രക്ഷിതാക്കളുടെ നിതാന്ത ജാഗ്രത അനിവാര്യമാണ്.
പരിധിയില്ലാതെ നാം അവരെ സ്നേഹിക്കുന്നുവെന്ന് അവര്‍ക്ക് മനസ്സിലാക്കിക്കൊടുക്കണം. വെളിപ്പെടുത്താത്ത സ്നേഹം മൃതമാണ് എന്നു പറയുന്നപോലെതന്നെ മാതാപിതാക്കള്‍ കുട്ടികളോടുള്ള സ്നേഹം ആവശ്യഘട്ടങ്ങളില്‍ പ്രകടിപ്പിക്കണം.
ഊഴം വരുന്നതുവരെ കാത്തിരിക്കാനുള്ള ആത്മനിയന്ത്രണത്തിന്‍റെ പാഠങ്ങളും അവര്‍ അറിഞ്ഞു വളരണം. നല്ലകാര്യങ്ങള്‍ കണ്ടാല്‍ പ്രോത്സാഹിപ്പിക്കാനും മറിച്ചായാല്‍ തിരുത്താനും മറക്കരുത്. കൈയ്യകലത്തിലുള്ള മാധ്യമങ്ങളിലെ ചതിക്കുഴികളെക്കുറിച്ചും സന്ധ്യാനേരങ്ങളില്‍ കുടുംബം ഒന്നിച്ചിരിക്കുമ്പോള്‍ ചര്‍ച്ച ചെയ്യണം. പടിക്കു പുറത്തു നിറുത്തേണ്ട സുഹൃത്ബന്ധങ്ങളെ അവിടെ നിര്‍ത്താനുള്ള ആര്‍ജ്ജവത്വവും കുട്ടികള്‍ക്ക് നാം പഠിപ്പിച്ചു കൊടുക്കണം.
ഇത്തരം തിന്മകളെ സമൂലം പിഴുതെറിയാനുള്ള കൂട്ടായ യത്നമാണ് ആവശ്യം. അടുത്ത വീട്ടിലെ പ്രശ്നമല്ല അത് എന്‍റെ വീട്ടിലെ പ്രശ്നമാണ് എന്ന മനോഭാവം നാം വളര്‍ത്തിയെടുക്കണം. ചില കാര്യങ്ങളോടും വ്യക്തികളോടും ധൈര്യത്തോടെ നമുക്ക് പറയാനാകണം കടക്കൂ പുറത്ത്.

Leave a Reply