എം.എം. ടി യിലെ 24 പേർക്കും കോവിഡ് നെഗറ്റീവ്.

എം.എം. ടി യിലെ 24 പേർക്കും കോവിഡ് നെഗറ്റീവ്.

മുപ്പത്തിയഞ്ചാംമൈൽ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ഗൈനോക്കോളജിയിൽ ചികിത്സ തേടിയ യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ക്വാറണ്ടയനിൽ പോയ ഡോക്ടർമാർ അടക്കം 24 പേർക്കും പരിശോധന ഫലം നെഗറ്റീവ്.
രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിൽ ഗൈനോക്കോളജി ഒ.പി ഐ.പി. വിഭാഗങ്ങൾ അടച്ചിരുന്നു. പരിശോധനഫലം നെഗറ്റീവ് ആയതിനാൽ ഇന്നു മുതൽ ഡോ: ഇൻസ ഫോൺസിൻ്റെ നേതൃത്വത്തിൽ പ്രവർത്തനം തുടങ്ങുമെന്ന് ആശുപത്രി ഡയറക്ടർ അറിയിച്ചു.
24 മുതൽ ഐ.പി.യും ആരംഭിക്കുന്നതാണ്.

വണ്ടിപ്പെരിയാർ സ്വദേശിയായ യുവതി പ്രസവ ചികിത്സക്കായാണ് ആശുപത്രിയിലെത്തിയത്. ഇവരുടെ കോവിഡ് പരിശോധന ഫലം പോസിറ്റീവ് ആവുകയും പ്രസവ സമയമാവുകയും ചെയ്തതോടെ മറ്റൊരു ആശുപത്രിയിലേക്ക് അയക്കാൻ കഴിയാത്ത അവസ്ഥയായി.’ തുടർന്നു കോവിഡ് രോഗിയെ ശസ്ത്രക്രിയ നടത്തുവാൻ ഡോക്ടർമാർ തയ്യാറാവുകയായിരുന്നു. തുടർന്ന് ഇതിന് നേതൃത്വം നൽകിയ ഡോക്ടർമാർ അടക്കമുള്ളവർ നിരീക്ഷണത്തിൽ പോകേണ്ടി വന്നത്. അമ്മയുടെയും കുഞ്ഞിൻ്റെ.യും ജീവൻ രക്ഷിക്കാൻ കോവിഡ് വകവയ്ക്കാതെ ഉത്തരവാദിത്വം ഏറ്റെടുത്ത ഡോക്ടർക്കും നഴ്സുമാർക്കും അഭിനന്ദന പ്രവാഹമാണ്.

Leave a Reply