കോവിഡ് നിരീക്ഷണത്തിൽ പോകുന്നവരോടു പോലും അവഗണ കാട്ടുന്ന കാലത്ത് ഗർഭിണിയായ കോവിഡ് രോഗിയ്ക്ക് ശസ്ത്രക്രിയ നടത്തി ആൺകുഞ്ഞിനെ പുറത്തെടുത്ത് മൂന്ന് ഡോക്ടർമാർ നാടിന് മാതൃക കാട്ടി.
മുണ്ടക്കയം, മുപ്പത്തിയഞ്ചാംമൈൽ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലാണ് ഡോ. റോസ് മാവേലിക്കുന്നേൽ, ഡോ. മേരിയമ്മ ജോസഫ്, ഡോ: ദിവ്യ എന്നിവർ നാടിന് പുത്തൻ സന്ദേശ മെത്തിച്ചത്.ഗൈനക്കോളജി വിഭാഗത്തിൽ ചികിത്സ തേടിയ വണ്ടിപെരിയാർ സ്വദേശിനിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്
ഇക്കഴിഞ്ഞ 4 നാണ് യുവതി ആശുപത്രിയിൽ ചികിത്സ തേടിയത് പ്രസവത്തിന് മുൻപായി ഇവരെ സ്രവ പരിശോധനയ്ക്ക് വിധേയയാക്കി.
ശസ്ത്രക്രീയയിലൂടെ കുട്ടിയെ പുറത്തെടുക്കാൻ തീരുമാനിച്ചപ്പോഴാണ് സ്രവ പരിശോധ പോസിറ്റീവ് ആണന്ന ഫലവുമെത്തിയത്.കോവിഡ് സ്ഥിരീകരിച്ചതോടെ രോഗിയുടെ കുടുംബവും ഒപ്പം ആശുപത്രി അധികൃതരും ആദ്യമൊന്ന് പതറി. രോഗിയുടെ ശാരീരിക അവസ്ഥ മോശമായ തോടെ മറ്റു ആശുപത്രിയിലേക്ക് അയച്ചാൽ ആരും സ്വീകരിക്കില്ല. ശസ്ത്രക്രിയ മാറ്റി വക്കാനും കഴിയില്ല. ഡോക്ടർമാർ ആശുപത്രി സൂപ്രണ്ട് ഡോ: കെ.എം മാത്യുവിൻ്റെ ഉപദേശം തേടിയതോടെ അടിയന്തിരമായി തീരുമാനമുണ്ടാവുകയായിരുന്നു.അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന തീരുമാന അവരെത്തി ചേർന്നു. കോവിഡ് രോഗി യാണന്നറിഞ്ഞിട്ടും മടികൂടാതെ യുവതിയിൽ ശസ്ത്രക്രിയ നടത്തി ആൺകുട്ടിയെ പുറത്തെടുക്കുകയായിരുന്നു. പിന്നീട് 3 ഡോക്ടർമാരും നഴ്സുമാരും അടക്കം 24 പേർ സ്വയം ക്വാറണ്ടി നിലായി. ഇതേ തുടർന്ന് ഗൈനോക്കോളജി വിഭാഗം അടച്ചു. ഇപ്പോൾ
24 പേരുടെയും സ്രവ പരിശോധന ഫലവും നെഗറ്റീവായി .പരിശോധന നെഗറ്റീവായതിലെ സന്തോഷത്തിലാണ് ആശുപത്രി അധികാരികളും നാട്ടുകാരും.. ഒപ്പം അഭിനന്ദന പ്രവാഹവു

