ഇന്ത്യൻ വാക്സിൻ ഈ വർഷമില്ല; കൃത്യമായ വിലയിരുത്തലുകൾക്ക് ശേഷം അടുത്തവർഷം വാക്സിൻ എത്തും.

ന്യൂഡൽഹി: കോവിഡിനെതിരെ ഇന്ത്യയുടെ തദ്ദേശീയ വാക്സിൻ ഈ വർഷം പുറത്തിറങ്ങില്ല. മരുന്നുകൾ ശരിയായ രീതിയിൽ സമയമെടുത്ത് കൃത്യമായ രീതിയിൽ പരീക്ഷണ നിരീക്ഷണങ്ങൾക്ക് വിധേയമാക്കിയ ശേഷമേ ആളുകളിലേക്ക് എത്തിക്കുവെന്നാണ് രണ്ട് കമ്പനികളും അറിയിച്ചിരിക്കുന്നത്. റഷ്യയുടേതുപോലെ ധൃതിപിടിച്ചുള്ള നീക്കത്തിന് തയ്യാറല്ലെന്ന് നിർമാതാക്കളായ ഭാരത് ബയോടെക്കും സൈഡസ് കാഡിലയും അറിയിച്ചു.
സമയത്തെക്കാൾ പ്രധാനം ഗുണനിലവാരവും സുരക്ഷിതത്വവുമാണെന്ന് ഭാരത് ബയോടെക് പറഞ്ഞു. അടുത്തവർഷം മാർച്ചോടെ മാത്രമേ സൈഡസ് കാഡിലയുടെ സൈക്കോവ് -ഡി വാക്സിൻ ഇന്ത്യയുടെ യുടെ പ്രതിരോധ കുത്തിവയ്പ്പു പരിപാടിയുടെ ഭാഗമാവുകയുള്ളൂ. കമ്പനികൾക്ക് വാക്സിൻ നടപടികൾ വേഗത്തിലാക്കാൻ നേരത്തെ സർക്കാരിൽ നിന്നടക്കം സമ്മർദ്ദ മുണ്ടായിരുന്നു. ഭാരത് ബയോടെക് വികസിപ്പിച്ച കോ വാക്സിൻ സെപ്റ്റംബറിലാണ് രണ്ടാം ഘട്ട പരീക്ഷണത്തിലേക്കു കടക്കുക. 2 വാക്സിനുകളുടെയും ഒന്നാംഘട്ട പരീക്ഷണ ഫലങ്ങൾ ശുഭകരമാണ്. നടത്തിയ പരീക്ഷണത്തിൽ സാധ്യത വാക്സിൻ സുരക്ഷിതമെന്നു തെളിഞ്ഞു രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങൾക്ക് ശേഷമാകും മരുന്നുകൾ വിപണിയിൽ എത്തിക്കുക.

Leave a Reply