ഇടുക്കി ജില്ലയിൽ പട്ടയം ഭൂമിയിൽ കെട്ടിടം നിർമിക്കുന്നതിന് നിരോധനമേർപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവിറക്കി. ഇനി മുതൽ കെട്ടിട നിർമ്മാണത്തിനായി വില്ലേജ് ഓഫീസുകളിൽ നിന്നും നൽകുന്ന കൈവശാവകാശ സർട്ടിഫിക്കറ്റിൽ ഏതാവശ്യത്തിനാണ് ഭൂമി പതിച്ചു നൽകിയിരിക്കുന്നതെന്നുകൂടി വില്ലേജ് ഓഫീസർ രേഖപ്പെടുത്തണം. 1964 -ലെ ഭൂപതിവു ചട്ട പ്രകാരം കൃഷി ആവശ്യത്തിനായാണ് ഭൂമി പതിച്ചു നൽകിയിട്ടുള്ളത്. ഇതാണ് ഇപ്പോൾ കെട്ടിട നിർമ്മാണങ്ങൾക്ക് തടസ്സമാകുന്നത്.
22-9-19 ലെ സർക്കാർ ഉത്തരവിന്റെ
ചുവടുപിടിച്ചാണ് ജില്ലാ കലക്ടർ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഉത്തരവിന്റ ഒമ്പതാം ഖണ്ഡികയിൽ പട്ടയ വ്യവസ്ഥകൾ ലംഘിച്ചുള്ള നിർമ്മാണം അനുവദിക്കരുതെന്ന് നിർദേശിച്ചിട്ടുണ്ട്.
കെട്ടിട നിർമാണ ചട്ടത്തിൽ ഭേദഗതി വരുത്താതെ സാഹചര്യത്തിൽ ഏതാ വശത്തിനാണ് ഭൂമി പതിച്ചുനൽകിയിരിക്കുന്നത് വില്ലേജ് ഓഫീസർ കൈവശവകാശ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തണമെന്ന് ഹൈക്കോടതി ഉത്തരവുണ്ടെന്നും കളക്ടറുടെ ഉത്തരവിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇടുക്കി ജില്ലയിലെ എട്ട് വില്ലേജുകളിലായിരുന്നു ഇതുവരെ നിർമ്മാണങ്ങൾക്ക് റവന്യൂ വകുപ്പിന്റെ എൻ ഒസി ആവശ്യമുണ്ടായിരുന്നത് .ജില്ലാ കളക്ടർ 12 -9 – 2020 ൽ പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് ജില്ലയിൽ പൊതുവായി ഇത് ബാധകമാണ്. 18 നാണ് ഇത് സംബന്ധിച്ച ജില്ലാ കളക്ടറുടെ ഉത്തരവ് വില്ലേജ് ഓഫീസുകളിൽ എത്തിച്ചത്. കോടതിയലക്ഷ്യ കേസിൽ നിന്നും രക്ഷപ്പെടാനുള്ള മാർഗ്ഗമായാണ് ഇപ്പോൾ ഒരു ഉത്തരവ് ഇറക്കിയിരിക്കുന്നത്.ഹൈക്കോടതി ഉത്തരവ് നടപ്പാക്ക തത്തിന്റെ പേരിൽ റവന്യൂ -തദ്ദേശ ഭരണ ചീഫ് സെക്രട്ടറിമാരോട് കാരണം ബോധിപ്പിക്കാൻ കോടതി ആവശ്യപ്പെടുകയാണ്.

