വാഹനങ്ങളുടെ ഉടമസ്ഥാവകാശ കൈമാറ്റവുമായി ബന്ധപ്പെട്ട് മോട്ടോർ വാഹന വകുപ്പിന്റെ അറിയിപ്പുകൾ.


▂▂▂▂▂▂▂▂▂▂▂▂▂▂

ഉടമസ്ഥാവകാശ കൈമാറ്റം; ചില സംശയങ്ങളും ഉത്തരങ്ങളും.

ചോ: ഏത് വെബ് വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്?
ഉ: www.parivahan.gov.in

ചോ: ഓൺലൈനായി ഇത്തരം അപേക്ഷകൾ കൈകാര്യം ചെയ്ത് പരിചയം ഇല്ല.
ഉ: താങ്കൾക്ക് അടുത്തുള്ള അക്ഷയ കേന്ദ്രം വഴിയോ അല്ലെങ്കിൽ ഇൻറർനെറ്റ്‌ സൗകര്യമുള്ള കമ്പ്യൂട്ടറിൽ നിന്നോ മൊബൈലിൽ നിന്നോ സ്വയമോ മറ്റാരുടെയെങ്കിലും സഹായത്താലോ ചെയ്യാം.

ചോ: ആരാണ് അപേക്ഷിക്കേണ്ടത്?
ഉ: വാഹനം വാങ്ങുന്ന വ്യക്തിയും വാഹനം വിൽക്കുന്ന വ്യക്തിയും സംയുക്തമായാണ് അപേക്ഷിക്കേണ്ടത്.

ചോ: എങ്ങിനെയാണ് അപേക്ഷിക്കേണ്ടത്?
ഉ: വിൽക്കുന്ന വ്യക്തിയുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ വരുന്ന OTP നമ്പർ രേഖപ്പെടുത്തിയാണ് അപേക്ഷാ സമർപ്പണം ആരംഭിക്കുന്നത്.

ചോ: വാങ്ങുന്ന ആളുടെ മൊബൈൽ നമ്പർ ആവശ്യമുണ്ടോ?
ഉ: വാങ്ങുന്ന ആളുടെ മേൽവിലാസവും മൊബൈൽ നമ്പറും രേഖപ്പെടുത്തണം. മേൽവിലാസം തെളിയിക്കുന്ന രേഖ നിർബന്ധമാണ്. ആ മേൽവിലാസം ആണ് അപേക്ഷയിൽ രേഖപ്പെടുത്തേണ്ടത്.

ചോ: എന്തൊക്കെയാണ് മേൽവിലാസം തെളിയിക്കുന്ന രേഖകൾ?
ഉ: ആധാർ കാർഡ്, പാസ്പോർട്ട്, ഇലക്ടറൽ റോൾ തുടങ്ങിയവ (മോട്ടോർ വാഹന ചട്ടത്തിൽ പ്രതിപാദിച്ചവ മാത്രം)

ചോ: വാങ്ങുന്ന ആളുടെ മൊബൈലിൽ വരുന്ന OTP രേഖപ്പെടുത്തേണ്ടതുണ്ടോ?
ഉ: ഉണ്ട്, ആ OTP രേഖപ്പെടുത്തിയാൽ മാത്രമേ അപേക്ഷാ സമർപ്പണം പൂർത്തിയാവുകയുള്ളൂ.

ചോ: ഏത് ഓഫീസിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്?
ഉ: വാങ്ങുന്നയാളുടെയോ വിൽക്കുന്നയാളുടെയോ സ്ഥിര താമസസ്ഥലത്തുള്ള ഓഫീസിൽ സമർപ്പിക്കാം.

ചോ: ഫീസ് എത്രയാണ്?
ഉ: മോട്ടോർ സൈക്കിൾ – 150, ലൈറ്റ് മോട്ടോർ വെഹിക്കിൾ (പ്രൈവറ്റ് ) – 300, ലൈറ്റ് മോട്ടോർ വെഹിക്കിൾ (ട്രാൻസ്പോർട്ട്) & മീഡിയം – 500, ഹെവി – 750

ചോ: ഇറക്കുമതി ചെയ്ത വാഹനങ്ങളുടെ ഫീസ് എങ്ങിനെയാണ്?
മോട്ടോർ സൈക്കിൾ – 1250, മറ്റ് വാഹനങ്ങൾ – 2500

ചോ: ഇതിലൊന്നും ഉൾപ്പെടാത്ത മറ്റ് വണ്ടികളുടെ (JCB പോലുള്ളവ ) ഫീസെത്ര?
അത്തരം വണ്ടികൾ – 1500

ചോ: ഫീസല്ലാതെ വേറെ ചാർജ് എന്തെങ്കിലും ഉണ്ടോ?
ഉ: ഉണ്ട്, സർവ്വീസ് ചാർജ് . മോട്ടോർ സൈക്കിൾ – 35, ലൈറ്റ് – 60, മീഡിയം -110, ഹെവി – 170

ചോ: ഫീസും സർവ്വീസ് ചാർജും എങ്ങിനെ അടക്കും?
ഉ: അപേക്ഷ സമർപ്പിക്കുമ്പോൾ തന്നെ ഓൺലൈനായി ഫീസ് അടക്കാം. ATM കാർഡോ/ ഇൻ്റർനെറ്റ് ബാങ്കിങ്ങോ ഉപയോഗിക്കാം.

ചോ: വാഹനത്തിന് ലോൺ ഉണ്ടെങ്കിലോ?
ഉ: ലോൺ അവസാനിപ്പിക്കുകയോ (Termination), ലോൺ തുടരുകയോ (Continuation) ചെയ്യാം .

ചോ: ലോൺ അവസാനിപ്പിക്കാൻ ഫിനാൻസിയറുടെ പക്കൽ നിന്ന് പേപ്പർ എന്തെങ്കിലും വാങ്ങേണ്ടതുണ്ടോ?
ഉ: ഉണ്ട്. ലോൺ അവസാനിപ്പിക്കുന്നതിനോ / നിലനിർത്തുന്നതിനോ ഫിനാൻസിയറുടെ ഒപ്പും സീലും പതിപ്പിച്ച ഫോറം വാങ്ങണം.

ചോ: ലോൺ അവസാനിപ്പിക്കാൻ ഫീസുണ്ടോ?
ഉ: ഇല്ല. എന്നാൽ സർവ്വീസ് ചാർജ് ഉണ്ട്. 85 രൂപ

ചോ: അപേക്ഷാ ഫോറവും ഫീസ് റസീറ്റും പ്രിൻ്റ് എടുത്ത് എങ്ങനെ അയക്കണം?
ഉ: അവ പ്രിൻ്റെടുത്ത് ഒപ്പിട്ട് അപ് ലോഡ് ചെയ്യണം. ഫിനാൻസിയർ ഒപ്പിട്ട ഫോറവും അപ് ലോഡ് ചെയ്യണം.

ചോ: അപ് ലോഡ് ചെയ്താൽ മാത്രം മതിയോ?
ഉ: പോര. ഒറിജിനൽ RC, ഫീസ് റസീപ്റ്റ്, അപ് ലോഡ് ചെയ്ത അപേക്ഷാ ഫോറം, അഡ്രസ് പ്രൂഫ്, ട്രാൻസ്പോർട്ട് വാഹനമാണെങ്കിൽ പെർമിറ്റ് ക്യാൻസൽ ചെയ്ത / ട്രാൻസ്ഫർ ചെയ്ത ഉത്തരവ് എന്നിവ സഹിതം നേരത്തെ അപേക്ഷിച്ച ഓഫീസിലേക്ക് തപാൽ മാർഗം അയക്കുകയോ അല്ലെങ്കിൽ RT ഓഫിസിൽ സ്ഥാപിച്ച പെട്ടിയിൽ നിക്ഷേപിക്കുകയോ ചെയ്യാം.

ചോ: ട്രാൻസ്പോർട്ട് വാഹനങ്ങളുടെ പെർമിറ്റ് ക്യാൻസൽ ചെയ്ത ഉത്തര വോ പെർമിറ്റ് ട്രാന്സ്ഫർ ഗ്രാൻറ് ഉത്തരവോ കിട്ടാൻ ആർ.ടി.ഓഫീസിൽ പോവണോ?
ഉ: വേണ്ട. ആ ഉത്തരവുകൾ ഓൺലൈനായി പ്രിൻ്റ് എടുക്കാം

ചോ: ലോൺ തുടരാനാഗ്രഹിക്കുന്നെങ്കിൽ ഫീസ് എത്ര?
ഉ: മോട്ടോർ സൈക്കിൾ – 500, ലൈറ്റ് – 1500, മീഡിയം & ഹെവി – 3000. കൂടാതെ 85 രൂപ സർവ്വീസ് ചാർജും

ചോ: പുതുതായി ലോൺ എടുക്കന്നുണ്ടെങ്കിലോ?
ഉ: അതും സാധിക്കും. ഫിനാൻസ് നോട്ടിംഗ് ഫീസ് അടച്ചാൽ മതി. ഫീസ് നിരക്കും സർവ്വീസ് ചാർജും തൊട്ട് മുകളിലുള്ള ചോദ്യത്തിൻ്റെ ഉത്തരത്തിലുള്ളത് തന്നെയാണ്.

ചോ: വാങ്ങിയാൾക്ക് പുതിയ RC എങ്ങിനെ കിട്ടും?
ഉ: തപാൽ മുഖാന്തിരം. അതിനായി വാങ്ങിയ ആളുടെ മേൽവിലാസം എഴുതി സ്പീഡ് പോസ്റ്റിനാവശ്യമായ സ്റ്റാമ്പ് ഒട്ടിച്ച കവർ കൂടി അപേക്ഷയോടൊപ്പം മറക്കരുത്.

ചോ: വാഹനത്തിൻ്റെ പേരിൽ എന്തെങ്കിലും ശിക്ഷാ നടപടികളോ ചെക്ക് റിപ്പോർട്ടോ പെൻ്റിംഗ് ഉണ്ടെങ്കിലോ?
ഉ: അത്തരം ശിക്ഷാ നടപടികളോ ചെക്ക് റിപ്പോർട്ടോ തീർപ്പ് കൽപ്പിച്ചതിന് ശേഷമേ ഉടമസ്ഥാവകാശം മാറ്റാൻ സാധിക്കുകയുള്ളൂ. അല്ലാത്ത പക്ഷം ആയത് തീർപ്പ് കൽപ്പിക്കുമ്പോഴുള്ള ബാദ്ധ്യത വാങ്ങിയാൾക്കായിരിക്കും.

വാഹന ഉടമസ്ഥാവകാശം എങ്ങിനെ നിയമപ്രകാരം എളുപ്പത്തിൽ മാറ്റാം….

👨‍👧‍👧👩‍👧‍👦 അപേക്ഷ സമർപ്പിക്കേണ്ടത് വാങ്ങുന്ന ആളും വിൽക്കുന്ന ആളും സംയുക്തമായി. രണ്ട് പേരുടെയും മൊബൈലിൽ വരുന്ന OTP രേഖപ്പെടുത്തിയാൽ മാത്രമേ ഓൺ ലൈൻ അപേക്ഷാ സമർപ്പണം പൂർത്തിയാവുകയുള്ളൂ.

🏨🏩വിൽക്കുന്ന ആളുടെയോ വാങ്ങുന്ന ആളുടെയോ താമസ പരിധിയിലുള്ള ഓഫീസിൽ ഓൺ ലൈനായി അപേക്ഷ സമർപ്പിക്കാം

📒 അനുബന്ധ രേഖകളും പ്രിൻ്റ് ചെയ്ത അപേക്ഷയുടെ ഒപ്പിട്ട സ്കാൻ ചെയ്ത പകർപ്പും ഓൺലൈനായി അപ് ലോഡ് ചെയ്യുക

📂 ഒറിജിനൽ ആർ.സി., മറ്റ് അനുബന്ധ രേഖകൾ, മതിയായ സ്റ്റാമ്പൊട്ടിച്ച് അഡ്രസ് എഴുതിയ ( വാങ്ങുന്ന ആളുടെ ) കവർ എന്നിവ സഹിതം തെരെഞ്ഞെടുത്ത ഓഫീസിലേക്ക് തപാൽ മുഖാന്തിരം അയക്കുക .

📦 അപേക്ഷ ആർ.ടി. ഓഫീസിൽ സജ്ജീകരിച്ച പെട്ടിയിൽ നിക്ഷേപിച്ചാലും മതി

🧭ഒഴിവാക്കാൻ പറ്റാത്ത സാഹചര്യമാണ് ഉള്ളതെങ്കിൽ മാത്രം നേരിട്ട് ഓഫീസിൽ (ഓൺ ലൈൻ ടോക്കൺ എടുത്ത് ) വന്നാൽ മതി

⏱️ ഇത്തരം ലഭിക്കുന്ന അപേക്ഷകൾ മുൻഗണനാ ക്രമം അനുസരിച്ച് മാത്രമേ ഓഫീസിൽ തീർപ്പ് കൽപ്പിക്കുകയുള്ളൂ

📁 കൈമാറ്റം ചെയ്യപ്പെടുന്ന വാഹനം സംബന്ധിച്ച് എന്തെങ്കിലും ശിക്ഷാ നടപടികളോ വകുപ്പ് തല ഒബ്ജക്ഷൻസോ ഉണ്ടെങ്കിൽ ആയത് തീർപ്പ് കൽപ്പിച്ചതിന് ശേഷം മാത്രമേ ഉടമസ്ഥാവകാശ മാറ്റം നടത്താൻ സാധിക്കുകയുള്ളൂ
▂▂▂▂▂▂▂▂▂▂▂▂▂▂

Leave a Reply