ദർശകൻ ന്യൂസ് ഇംപാക്ട്
കന്യാസ്ത്രീകളെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിൽ യൂട്യൂബർ സാമുവേൽ കൂടലിനെതിരെ ഒടുവിൽ വനിതാ കമ്മീഷൻ കേസെടുത്തു.സമുവേലിനെതിരെ 160 പരാതികളാണ് വനിതാ കമ്മീഷന് ലഭിച്ചത്. സ്ത്രീകളുടെ പരസ്യ പ്രതിഷേധം നേരിടേണ്ടിവന്ന യൂട്യൂബർ വിജയ് പി നായർക്കെതിരെ ഉയർന്നതിനു സമാനമായ ആരോപണമാണ് സാമുവേൽ കൂടലിന് നേരെയും ഉയർന്നിരിക്കുന്നത്. ഇതിനെതിരെ കഴിഞ്ഞ ദിവസങ്ങളിൽ ദർശകൻ ന്യൂസ് പ്രത്യക്ഷമായി പ്രതികരിച്ചിരുന്നു.സർക്കാരിന്റെ ഇരട്ടത്താപ്പ് നയത്തിനെതിരെയും അശ്ലീല യൂട്യൂബർക്കെതിരെയും ദർശകന്റെ പ്രതികരണം സമൂഹമാധ്യമങ്ങളിൽ ജനശ്രദ്ധ നേടിയിരുന്നു . ഇതിനെ തുടർന്നാണ് സാമുവേൽ കൂടലിനെതിരെ ഇത്തരമൊരു നടപടി സ്വീകരിക്കാൻ വനിത കമ്മീഷൻ മുന്നോട്ടുവന്നത്.
പത്തനംതിട്ട സ്വദേശിയായ സാമുവേൽ യൂട്യൂബ് ചാനലിലൂടെ ഫേസ്ബുക്കിലൂടെയും വൈദികരെയും കന്യാസ്ത്രീകളെയും ലൈംഗികമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള വിഡിയോകൾ പ്രചരിപ്പിച്ചു എന്നതാണ് പരാതി. ആദ്യം നൽകിയ പരാതി വനിതാ കമ്മീഷൻ ഗൗരവമായി എടുക്കാതെ വന്നതോടെ പരാതികൾ കൂട്ടത്തോടെ വിവിധ ജില്ലകളിലായി 160ഓളം പരാതികളാണ് ലഭിച്ചത് .ഇതോടെ കേസെടുത്തു.
സൈബർ നിയമത്തിന്റെ പരിധിയിൽ വരുമോ എന്ന് അറിയാൻ നിയമോപദേശം തേടിയിരിക്കുകയാണ് വനിതാ കമ്മീഷൻ. വിജയ് പി നായർക്കെതിരെ ഉണ്ടായ അതേ നടപടി ഈ കേസിലും വേണമെന്നാണ് പരാതിക്കാരുടെ ആവശ്യം.
വിഡിയോ കാണുവാൻ..
https://youtu.be/FQwOP3-ekVY

