കൊച്ചി: കോവിഡ്-19 മഹാമാരിക്ക് എതിരെ എട്ടുനോമ്പിലെ വെള്ളിയാഴ്ചയായ സെപ്റ്റംബര്‍ നാലിന് ഉപവസിച്ചു ദൈവകരുണക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.അന്നേ ദിവസം സീറോ മലബാര്‍ സഭയിലെ എല്ലാ മെത്രാന്മാരും വൈദികരും ഈ മഹാമാരിയെ അതിജീവിക്കുന്നതിന് ദൈവ കരുണ യാചിച്ചുകൊണ്ട് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കണമെന്നും മാര്‍ ആലഞ്ചേരി സര്‍ക്കുലറിലൂടെ ആവശ്യപ്പെട്ടു.വിശ്വാസികള്‍ ഏതെങ്കിലും രീതിയില്‍ അന്നേ ദിവസം വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിക്കണം. അങ്ങനെ സഭ മുഴുവന്‍ ഒരേ ദിവസം ഒന്നിച്ച് വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവ സന്നിധിയില്‍ അത് കൂടുതല്‍ സ്വീകാര്യമാകുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കി.കോവിഡ് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഈ മഹാമാരിയെ അതിജീവിക്കുക എന്ന നിയോഗത്തോടെ സെപ്റ്റംബര്‍ ഒന്നു മുതല്‍ എട്ടുവരെ എല്ലാവരും നോമ്പ് ആചരിക്കണമെന്ന് സീറോ മലബാര്‍ സഭ സിനഡ് തീരുമാനിച്ചിരുന്നു. അതിനാല്‍ ഈ പകര്‍ച്ചവ്യാധിയെ അതിജീവിക്കുന്നതിനായി പ്രത്യേകം പ്രാര്‍ത്ഥനകള്‍ നടത്തണമെന്നും മാര്‍ ആലഞ്ചേരി സര്‍ക്കുലറില്‍ വ്യക്തമാക്കി.
- പ്രശാന്ത് ഭൂഷണ് ഒരു രൂപ പിഴ;പിഴ അടക്കാന്‍ തയ്യാറായില്ലെങ്കില്‍ മൂന്ന് മാസം തടവു ശിക്ഷ.
- വായ്പകള്‍ക്ക് പ്രഖ്യാപിച്ച ആറ് മാസത്തെ മൊറട്ടോറിയം അവസാനിച്ചു. ഇന്ന് മുതല്‍ വായ്പകള്‍ തിരിച്ചടച്ച് തുടങ്ങണം

