സ്ഥിരപ്പെടുത്തൽ നിര്‍ത്തിവെക്കാന്‍ മന്ത്രിസഭാ തീരുമാനം

താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് നിര്‍ത്തിവെക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കൂട്ടസ്ഥിരപ്പെടുത്തല്‍ വിവാദമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം. അതോടൊപ്പം കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

ഇതുവരെയുള്ള സ്ഥിരപ്പെടുത്തല്‍ റദ്ദാക്കില്ല. ഇന്നത്തെ മന്ത്രിസഭയിലും സ്ഥിരപ്പെടുത്തല്‍ ഫയലുകള്‍ വന്നിരുന്നു. അവ സര്‍ക്കാര്‍ പരിഗണിച്ചില്ല. മൂന്ന് മണിക്കൂര്‍ നീണ്ട മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

10 വര്‍ഷം പൂര്‍ത്തിയാക്കിയ യോഗ്യരായവരെ സ്ഥിരപ്പെടുത്തുന്നതില്‍ തെറ്റില്ലെന്ന നിലപാടിലായിരുന്നു സര്‍ക്കാര്‍. കൂട്ടസ്ഥിരപ്പെടുത്തലിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ പിന്നോട്ടുപോയത്.

പക്ഷേ ആരോഗ്യ വകുപ്പ്, വനം വകുപ്പ്, കെപ്കോ, മത്സ്യഫെഡ് അടക്കം നിരവധി സ്ഥാപനങ്ങളിലെ സ്ഥിരപ്പെടുത്തല്‍ ശിപാര്‍ശകള്‍ ഇന്ന് പരിഗണിച്ചില്ല.

Leave a Reply