പബ്‌ ജി അടക്കം രാജ്യത്ത് 118 ആപ്പുകള്‍ കൂടി നിരോധിച്ചു

ദില്ലി: രാജ്യത്ത് 118 ആപ്പുകള്‍ കൂടി കേന്ദ്രസര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി. യുവാക്കളടക്കം നിരവധി പേര്‍ നിത്യവും ഉപയോഗിച്ചിരുന്ന ജനപ്രിയ ഗെയിം ആയിരുന്ന പബ്ജി ഉള്‍പ്പടെയുള്ള ആപ്പുകളാണ് നിരോധിച്ചത്. കേന്ദ്ര ഐടി മന്ത്രാലയത്തിന്റേതാണ് നടപടി. നേരത്തെ ടിക് ടോക് അടക്കമുള്ള ആപ്പുകളെ സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി നിരോധിച്ചതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് നടപടി ഉണ്ടായിരിക്കുന്നത്.

Leave a Reply