പ്രീന ജോയി ക്ലിനിക്കൽ ഡയറ്റീഷൻ. ഉഷ ഹോസ്‌പിറ്റൽ ചെങ്ങന്നൂർ 8848526110
മാഡം എന്റെ ഹസ്ബൻ്റിന് യൂറിക്കാസിഡ് കൂടുതലാണ് എന്താണ് കഴിക്കേണ്ടത് എന്ന് അറിയില്ല പേടിച്ചിട്ട് ഒന്നും കഴിക്കുന്നില്ല രണ്ടു മാസം കൊണ്ട് അദ്ദേഹത്തിൻ്റെ 12 കിലോ കുറഞ്ഞു തളർച്ചയും ക്ഷീണവും കാരണം എപ്പോഴും കിടപ്പിലാണ്. ജോലിക്ക് പോകാനും പറ്റുന്നില്ല ഒ.പി നിന്നും ഒരു അമ്മയുടെ വാക്കുകൾ ആണിത്. യൂറിക്കാസിഡിനെ നമ്മൾ പേടിക്കണോ?
എന്താണ് യൂറിക്കാസിഡ്?
യൂറിക് ആസിഡ് വരാനുള്ള കാരണങ്ങൾ
യൂറിക് ആസിഡിന് എങ്ങനെ പ്രതിരോധിക്കാം
ഭക്ഷണക്രമത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
അറിഞ്ഞിരിക്കാം
ചിട്ടയായ ഭക്ഷണക്രമത്തിലൂടെയും ജീവിത ശൈലിയിലൂടെയും മാത്രമേ നമുക്ക് യൂറിക് ആസിഡിനെ പ്രതിരോധിക്കാൻ സാധിക്കുകയുള്ളൂ
എന്താണ് യൂറിക് ആസിഡ്?
നമ്മുടെ ശരീരത്തിലെ രക്തത്തിൽ കാണപ്പെടുന്ന ഒരു മാലിന്യ ഉൽപ്പന്നമാണ് യൂറിക് ആസിഡ് പ്യൂറൈനുകൾ എന്നറിയപ്പെടുന്ന രാസവസ്തുക്കൾ പ്രോസസ് ചെയ്യുകയും വിഘടിപ്പിക്കുകയും ചെയ്യുമ്പോൾ യൂറിക് ആസിഡ് ഉൽപാദിക്കപ്പെടുന്നു.യൂറിക് ആസിഡ് ശരീരത്തിൽ അലിഞ്ഞു ചേരുകയും വൃക്കകളിലൂടെ കടന്നുപോവുകയും മൂത്രത്തിൽ കലരുകയും ശരീരത്തിൽ നിന്ന് പുറന്തള്ളപ്പെടുകയും ചെയ്യുന്നു.യൂറിക് ആസിഡ് ശരീരത്തിൽ അവശേഷിക്കുന്നുണ്ടെങ്കിൽ അതിൻ്റെ സാന്ദ്രത ഹൈപ്പർയൂറിസെമിയ എന്ന അവസ്ഥയിലേക്ക് നയിച്ചേക്കാം ഇത് സന്ധിവാതം, വൃക്ക കല്ലുകൾ, ജോയിൻ്റ്, ടിഷ്യു ക്ഷതം മുതലായവയക് കരണമായേക്കാം.
യൂറിക് ആസിഡ് കാരണങ്ങൾ
ഭക്ഷണ ക്രമം
പരിസ്ഥിതിക ഘടകങ്ങൾ
ഉയർന്ന രക്തസമ്മർദ്ദം
പ്രമേഹം
അമിതമായ മദ്യപാനം
അമിത വണ്ണം
ദീർഘനേരം ഇരുന്നുള്ള ജോലി
ഭക്ഷണ ക്രമീകരണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ലോ പ്യൂറൈൻ ഡയറ്റ്
1 (ഗ്രൂപ്പ് എ) കഴിക്കാവുന്നവ
വിറ്റാമിൻ സി കൂടുതൽ അടങ്ങുന്ന ആഹാര പദാർത്ഥങ്ങൾ
പഴങ്ങൾ
ഓറഞ്ച്, കിവി, പാപ്പായ, ആവൊക്കേടോ, ആപ്പിൾ, മോസ്സമ്പി, ലെമൺ, സ്ട്രോബെറി, ബ്ലൂബെറി, പേരക്ക, മുന്തിരി, ചെറീസ്,
പച്ചക്കറികൾ
ക്യാരറ്റ്, കുക്കുബർ ബ്രോക്കോലി, മത്തങ്ങാ, പച്ചപപ്പായ, വാഴകൂമ്പ്, പീച്ചിങ്ങ, കോവയ്ക്ക, പടവലങ്ങ, ബീൻസ്, ചേന, നെല്ലിക്ക, ക്യാപ്സിക്കം, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില,
പ്യൂറൈനുകൾ കുറവുള്ള മത്സ്യങ്ങൾ സാൽമൺ, തിലാപ്പിയ, മാന്തൾ ചെറുധാന്യങ്ങൾ
ബാർലി, ജോവർ, കിൻവാ, ഗോതമ്പ്, റാഗി, തിന, ബ്രൗൺറൈസ്.
കൊഴുപ്പ് കുറഞ്ഞ പാൽ
സ്കിമ്മ്ഡ് മിൽക്ക്, ടോൺഡ് മിൽക്ക്.
മുട്ട
ഗ്രീൻ ടീ
2 (ഗ്രൂപ്പ് ബി) നിയന്ത്രിച്ച് ഉപയോഗിക്കാവുന്ന (ആഴ്‌ചയിൽ ഒരിക്കൽ)
കൊഴുപ്പ് കൂടിയ പാൽ ഉൽപ്പന്നങ്ങൾ- തൊലികളഞ്ഞ ചിക്കൻ
പയർ വർഗ്ഗങ്ങൾ,
സോയാബീൻസ്
നട്ട്സ് (വാൾനട്ടസ്, കാഷ്യൂ, ചക്കകുരു, ആൽമണ്ട്സ് ആഴ്‌ചയിൽ രണ്ടുതവണ)
3 (ഗ്രൂപ്പ് സി) – വർജിക്കേണ്ടവ
റെഡ്മീറ്റസ് (ബീഫ്, മട്ടൻ, പോർക്ക്)
അവയവ മാംസം (കരൾ, ഹൃദയം, തലച്ചോർ, വൃക്ക)
ഷെല്ലുകൾ ഉള്ള മത്സ്യങ്ങൾ (ഞണ്ട്, കൊഞ്ച്, കക്ക)
കൂടുതൽ പ്യൂറൈൻ അടങ്ങിയ മത്സ്യങ്ങൾ (നത്തോലി, കൊഴുവ, കിളി)
പരിപ്പ് വർഗ്ഗങ്ങൾ
ഈസ്റ്റ് അടങ്ങിയ ഭക്ഷണങ്ങൾ കാർബണേറ്റഡ് പാനീയങ്ങൾ
ഫാസ്റ്റ് ആൻഡ് ജങ്ക് ഫുഡ്
റോസ്റ്റഡ്നട്ട്സ്
മദ്യപാനം
ഹൈഫ്രക്ടോസ് അടങ്ങിയ ഭക്ഷണം (മധുരപലഹാരങ്ങൾ കേക്ക്)
നിർദ്ദേശങ്ങൾ
ശരീര ഭാരത്തിന് അനുസരിച്ച് വെള്ളം കുടിക്കുക
ശരീരഭാരം ശരിയായ രീതിയിൽ നിലനിർത്തുക
ജീവിതശൈലി രോഗങ്ങൾ നിയന്ത്രണ വിധേയമാക്കണം (പ്രമേഹം കൊളസ്ട്രോൾ രക്തസമ്മർദ്ദം അമിതവണ്ണം )
സപ്ലിമെൻ്റുകൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം എടുക്കുക
ദിവസവും കുറഞ്ഞത് അരമണിക്കൂർ എങ്കിലും വ്യായാമം ചെയ്യുക (നടക്കുക, നീന്തൽ, കായിക വിനോദങ്ങൾ സൈക്കിളിംഗ്)

