സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്ലസ് വണ്‍ പരീക്ഷ തിയ്യതികളില്‍ മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്ലസ് വണ്‍ പരീക്ഷ തിയ്യതികളില്‍ മാറ്റം.സെപ്തംബര്‍ 6 മുതല്‍ 27 നരെയാകും പുതിയ ടൈംടേബിള്‍ പ്രകാരം പരീക്ഷകള്‍ നടത്തുക.

പഴയ ടൈംടേബിള്‍ പ്രകാരം സെപ്തംബര്‍ 6 മുതല്‍ 16 വരെയാണ് പരീക്ഷ നടത്തേണ്ടിയിരുന്നത്.

പരീക്ഷകള്‍ക്കിടയില്‍ ഇടവേളകള്‍ വര്‍ദ്ധിപ്പിച്ചാണ് പരീക്ഷ നടക്കുക. ഇത് പ്രകാരം ഒരു പരീക്ഷ കഴിഞ്ഞാല്‍ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞാണ് അടുത്ത പരീക്ഷ നടക്കുക.വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ് വണ്‍ പരീക്ഷയ്‌ക്കുളള അവസാന വട്ട ഒരുക്കങ്ങള്‍ നടത്താമാണ് ഇങ്ങനെ ഇടവേള നല്‍കിയിരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്നാണ് പരീക്ഷ ടൈംടേബിള്‍ പുതുക്കിയത്.

പരീക്ഷയില്‍ അധികചോദ്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട് ഇത് മൂലം വിദ്യാര്‍ത്ഥികള്‍ക്ക് അഭിരുചിക്കനുസരിച്ച്‌ ഉത്തരമെഴുതാന്‍ സാധിക്കും. ഓപ്ഷനുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചതോടെ സമാശ്വാസ സമയം 20 മിനിറ്റ് ആയി വര്‍ദ്ധിപ്പിച്ചിട്ടുമുണ്ട്.