പടക്ക നിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ ഏഴ് പേര്‍ മരണം

ചെന്നൈ | തമിഴ്‌നാട്ടിലെ കടലൂരില്‍ പടക്ക നിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ ഏഴ് പേര്‍ മരിച്ചു. രണ്ടു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ചെന്നൈയില്‍ നിന്ന് 190 കിലോമീറ്റര്‍ അകലെ കടലൂരിലെ കാട്ടുമന്നാര്‍ക്കോവിലിലാണ് അപകടം. അപകടത്തില്‍ ജീവന്‍ നഷ്ടമായവര്‍ എല്ലാവരും സ്ത്രീകളാണെന്നാണ് പ്രാഥമിക വിവരം. രണ്ട് പേര്‍ സംഭവ സ്ഥലത്തും അഞ്ചു പേര്‍ ആശുപത്രിയിലുമാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു.

Leave a Reply