തെരഞ്ഞെടുപ്പ് നടന്ന അഞ്ചു സംസ്ഥാനങ്ങളില്‍ നാലിടങ്ങളിലും ബിജെപിയുടെ മുന്നേറ്റം

ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് നടന്ന അഞ്ചു സംസ്ഥാനങ്ങളില്‍ നാലിടങ്ങളിലും ബിജെപിയുടെ മുന്നേറ്റം. യുപിയില്‍ ബിജെപിയുടെ ലീഡ് 300 സീറ്റിലേക്ക് അടക്കുകയാണ്.37 വര്‍ഷത്തിനു ശേഷം ഭരണത്തുടര്‍ച്ച എന്ന ബഹുമതിയാണ് യോഗി ആദിത്യനാഥിനെ കാത്തിരിക്കുന്നത്. പഞ്ചാബില്‍ ആപ്പിന്റെ വലിയ മുന്നേറ്റാണ്. ഉത്തരാഖണ്ഡില്‍ 44 സീറ്റിലാണ് ബിജെപി മുന്നേറ്റം. ഗോവയിൽ 19 സീറ്റിലും മണിപ്പൂരില്‍ 22 സീറ്റുകളിലും ബിജെപി ലീഡ് ചെയ്യുകയാണ്.