കാലവർഷം കലിതുള്ളി:ഇടുക്കി ജില്ലയില്‍ മൃഗസംരക്ഷണ മേഖലയിൽ നഷ്ടം 10 ലക്ഷത്തില്‍പരം രൂപയുടേത്

.


കാലവര്‍ഷക്കെടുതിയില്‍ ജില്ലയില്‍ മൃഗസംരക്ഷണ മേഖലയില്‍ 10.13 ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചു. കറവപ്പശു – 4, കിടാവ് – 1, കോഴി-12, താറാവ് – 200, തൊഴുത്ത് – 20, കോഴിഫാം – 1, ആട്ടിന്‍ കൂട് – 1, താറാവ് ഫാം – 1, പുല്‍കൃഷി എന്നിങ്ങനെയാണ് നഷ്ടം ഉണ്ടായത്. വണ്ണപ്പുറം, മൂന്നാര്‍, കട്ടപ്പന, കാന്തല്ലൂര്‍ എന്നിവിടങ്ങളിലാണ് പശുക്കള്‍ ചത്തത്. അടിമാലി, മറയൂര്‍, ദേവികുളം എന്നിവിടങ്ങളിലാണ് തൊഴുത്തുകള്‍ തകര്‍ന്നത്. കന്നുകാലികള്‍ക്കായി താല്ക്കാലിക തൊഴുത്തുകള്‍ ക്രമീകരിച്ചിരിക്കുന്ന കേന്ദ്രങ്ങളില്‍ കേരള ഫീഡ്‌സുമായി ബന്ധപ്പെട്ട് സൊസൈറ്റികളുമായി ചേര്‍ന്ന് കാലിത്തീറ്റ എത്തിച്ചിട്ടുണ്ട്. മൂന്നാര്‍, പുറ്റടി എന്നിവിടങ്ങളിലായി 16 പശുക്കളും 23 ആടുകളുമാണ് താല്ക്കാലിക ഷെല്‍ട്ടറുകളില്‍ നിലവിലുള്ളത് . വാത്തിക്കുടിയില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ താമസിക്കുന്നവരുടെ കാലികള്‍ക്കായും മൃഗസംരക്ഷണ വകുപ്പ് സൗജന്യമായി കാലിത്തീറ്റ എത്തിച്ചു നല്കിയിരുന്നു. കാലവര്‍ഷക്കെടുതി ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് ജില്ലയില്‍ 50 ചാക്ക് കാലിത്തീറ്റയെത്തിച്ച് അവശ്യ കേന്ദ്രങ്ങളില്‍ വിതരണം ചെയ്തു വരുന്നു.

Leave a Reply