സീ​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭാ അ​​​ല്​മാ​​​യ ഫോ​​​റം നേ​​​തൃ​​​സ​​​മ്മേ​​​ള​​​നം ഇന്ന് 3 മണിക്ക്

കൊ​​​ച്ചി: സീ​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭാ അ​​​ല്​മാ​​​യ ഫോ​​​റം നേ​​​തൃ​​​സ​​​മ്മേ​​​ള​​​നം ഇ​​​ന്നുച്ച​​​ക​​​ഴി​​​ഞ്ഞു മൂ​​​ന്നി​​​ന് വെ​​​ബ് കോ​​​ണ്‍​ഫ​​​റ​​​ന്‍​സാ​​​യി ന​​​ട​​​ക്കും. ന്യൂ​​​ന​​​പ​​​ക്ഷ ക്ഷേ​​​മ​​​പ​​​ദ്ധ​​​തി​​​ക​​​ളി​​​ലെ ക്രൈ​​​സ്ത​​​വ വി​​​വേ​​​ച​​​നം ഉ​​​ള്‍​പ്പെ​​​ടെ ഭാ​​​ര​​​ത​​​ത്തി​​​ലെ ക്രൈ​​​സ്ത​​​വ​​​ര്‍ നേ​​​രി​​​ടു​​​ന്ന വെ​​​ല്ലു​​​വി​​​ളി​​​ക​​​ള്‍ സ​​​മ്മേ​​​ള​​​നം ച​​​ര്‍​ച്ച ചെ​​​യ്യു​​​മെ​​​ന്നു സെ​​​ക്ര​​​ട്ട​​​റി അ​​​ഡ്വ.​​​ ജോ​​​സ് വി​​​ത​​​യ​​​ത്തി​​​ല്‍ അ​​​റി​​​യി​​​ച്ചു.

മേ​​​ജ​​​ര്‍ ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ലെ​​​യ്റ്റി, ഫാ​​​മി​​​ലി, ജീ​​​വ​​​ന്‍ ക​​​മ്മീ​​​ഷ​​​ന്‍ ചെ​​​യ​​​ര്‍​മാ​​​ന്‍ ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​സ​​​ഫ് ക​​​ല്ല​​​റ​​​ങ്ങാ​​​ട്ട് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. ക​​​മ്മീ​​​ഷ​​​ന്‍ അം​​​ഗ​​​ങ്ങ​​​ളാ​​​യ മാ​​​ര്‍ റെ​​​മി​​​ജി​​​യൂ​​​സ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​​ല്‍, മാ​​​ര്‍ ജോ​​​സ് പു​​​ളി​​​ക്ക​​​ല്‍ എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ക്കും. സി​​​ബി​​​സി​​​ഐ ലെ​​​യ്റ്റി കൗ​​​ണ്‍​സി​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ഷെ​​​വ.​ വി.​​​സി. ​സെ​​​ബാ​​​സ്റ്റ്യ​​​ന്‍ വി​​​ഷ​​​യാ​​​വ​​​ത​​​ര​​​ണം ന​​​ട​​​ത്തും.

ഇ​​​ന്ത്യ​​​യി​​​ലെ വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍ ക്രൈ​​​സ്ത​​​വ​​​ര്‍ നേ​​​രി​​​ടു​​​ന്ന വെ​​​ല്ലു​​​വി​​​ളി​​​ക​​​ളെ​​​ക്കു​​​റി​​​ച്ചും ന്യൂ​​​ന​​​പ​​​ക്ഷ പ​​​ദ്ധ​​​തി​​​ക​​​ളെ​​​ക്കു​​​റി​​​ച്ചും ഓ​​​ള്‍ ഇ​​​ന്ത്യ കാ​​​ത്ത​​​ലി​​​ക് യൂ​​​ണി​​​യ​​​ന്‍ ദേ​​​ശീ​​​യ പ്ര​​​സി​​​ഡ​​​ന്‍റ് ലാ​​​ന്‍​സി ഡി. ​​​കു​​​ണ, പാ​​​സ്റ്റ​​​റ​​​ല്‍ കൗ​​​ണ്‍​സി​​​ല്‍ സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രാ​​​യ സി.​​പി. ജോ​​​ണ്‍​സ​​​ൺ (മ​​​ഹാ​​​രാ​‌​‌​‌ഷ‌്ട്ര), പി.​​ടി. ചാ​​​ക്കോ (ഗു​​​ജ​​​റാ​​​ത്ത്), ഡോ.​ ​​മാ​​​ത്യു മാ​​​മ്പ്ര (ക​​​ര്‍​ണാ​​​ട​​​ക), സി​​​റി​​​യ​​​ക് ചൂ​​​ര​​​വ​​​ടി (ത​​​മി​​​ഴ്‌​​​നാ​​​ട് ), പി.​​ജെ. തോ​​​മ​​​സ് (ഡ​​​ല്‍​ഹി ) എ​​​ന്നി​​​വ​​​ര്‍ സം​​​സാ​​​രി​​​ക്കും.

Leave a Reply