ന്യൂഡല്‍ഹി: രാജ്യത്ത് ആശങ്ക ഉയര്‍ത്തി കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നു. 24 മണിക്കൂറില്‍ 35,871 പേര്‍ക്കു പുതുതായി രോഗം സ്ഥിരീകരിച്ചു. 102 ദിവസത്തിനിടയില്‍ ഏറ്റവും ഉയര്‍ന്ന നിരക്ക്. ഇതിനിടെ, ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 400 ആയി ഉയര്‍ന്നു. ബ്രിട്ടന്, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നിവിടങ്ങളില്‍ കണ്ടെത്തിയ അതിവേഗ വൈറസ് രണ്ടാഴ്ചയ്ക്കിടെ 158 പേര്‍ക്ക് ബാധിച്ചെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി. മഹാരാഷ്ട്ര, കേരളം, പഞ്ചാബ് എന്നിവിടങ്ങളിലാണ് പ്രതിദിന രോഗബാധ കൂടുതല്‍.
എന്നാല്‍, ഒരു മാസമായി കേരളത്തില്‍ രോഗികളുടെ എണ്ണം കുറയുകയാണെന്നു കേന്ദ്രം ചൂണ്ടിക്കാട്ടി. കഴിഞ്ഞ 24 മണിക്കൂറില്‍ വിവിധ സംസ്ഥാനങ്ങളില്‍ 172 മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനുള്ളില്‍ 17,741 പേര് രോഗമുക്തി നേടി. കോവിഡ് വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു.…

