പുതുക്കിയ യാത്രാനിരക്ക് പോര; സമരം പുനരാരംഭിക്കാന്‍ ബസുടമകള്‍

പുതുക്കിയ യാത്രാനിരക്ക് പോര; ചാര്‍ജ് കൂട്ടിയില്ലെങ്കില്‍ സമരം പുനരാരംഭിക്കാന്‍ ബസുടമകള്‍

ഓട്ടോ നിരക്കുവര്‍ധന പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടി സി.ഐ.ടി.യുവും രംഗത്തെത്തിയിട്ടുണ്ട്

അതേ സമയം രാജ്യത്ത് വീണ്ടും ഇന്ധനവില ഉയര്‍ന്നു. പെട്രോള്‍ ലീറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയും കൂടി. ഇന്ന് കൊച്ചിയിലെ വില: പെട്രോള്‍ 111.28, ഡീസല്‍ 98.29.

11 ദിവസത്തിനിടെ പെട്രോളിന് 6.98 രൂപയും ഡീസലിന് 6.74 രൂപയുമാണു കൂട്ടിയത്. തിരുവനന്തപുരത്ത് ഡീസലിന് വീണ്ടും 100 കടന്നു.