ന്യൂഡല്‍ഹി: സ്പുട്നിക് വാക്സിന് വികസനത്തില്‍ ഇന്ത്യയുമായി സഹകരണത്തിന് വീണ്ടും സന്നദ്ധത അറിയിച്ച് റഷ്യ. വാക്സിന് വികസനം, വിതരണം എന്നീ മേഖലകളില്‍ ചര്‍ച്ചകള്‍ ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്.
വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അടുത്ത ആഴ്ച നടത്തുന്ന റഷ്യ സന്ദര്‍ശനത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നാണ് വിവരം.
വാക്സിന് മൂന്നാം ഘട്ട പരീക്ഷണം ഇന്ത്യയില്‍ നടത്താനുള്ള സാധ്യതയും റഷ്യ തേടിയേക്കും.