പരിസ്ഥിതി ആഘാത പഠനം അന്തിമവിജ്ഞാപനം ഇറക്കുന്നത് സ്റ്റേ ചെയ്തു കോടതി ഉത്തരവ്

ഡല്‍ഹി:പരിസ്ഥിതി ആഘാത പഠനം അന്തിമവിജ്ഞാപനം ഇറക്കുന്നത് സ്റ്റേ ചെയ്തു കര്‍ണ്ണാടക ഹൈ കോടതി ഉത്തരവ്. കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പരിശോധിക്കാന്‍ ജുഡീഷ്വല്‍ സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കര്‍ണാടക ഹൈക്കോടതിയുടെ സ്റ്റേ.പരിസ്ഥിതി നിയമത്തിന്റെയും സുപ്രീം കോടതി വിധികളുടെയും ലംഘനമാണ് പരിസ്ഥിതി മന്ത്രാലത്തിന്‍റെ തീരുമാനമെന്ന് ചൂണ്ടിക്കാട്ടി ബെംഗളൂരു പരിസ്ഥിതി ട്രസ്റ്റാണ് കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത്.

പരിസ്ഥിതി ആഘാത പഠനം കരട് വിജ്ഞാപനം വിശദമായി പരിശോധിക്കാന്‍ സുപ്രീംകോടതിയിലേയോ, ഹൈക്കോടതിയിലെ വിരമിച്ച ജഡ്ജിമാരുടെ നേതൃത്വത്തില്‍ ഒരു സമിതി രൂപീകരിക്കണമെന്നും അതിന് ശേഷമേ അന്തിമ വിജ്ഞാപനം ഇറക്കാന്‍ പാടുള്ളു എന്നുമായിരുന്നു ആവശ്യം.

Leave a Reply