ഡല്‍ഹി : അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണെതിരെയുള്ള 2009ലെ കോടതിയലക്ഷ്യക്കേസ് സുപ്രീംകോടതിയിലെ പുതിയ ബെഞ്ച് ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ‌് പരിഗണിക്കുക. കേസ് ഭരണഘടനാ ബെഞ്ചിന് വിടണമോയെന്ന് പുതിയ ബെഞ്ച് തീരുമാനിക്കും.
2009ല്‍ തെഹല്‍ക മാഗസിന് നല്‍കിയ അഭിമുഖത്തില്‍ മുന്‍ ചീഫ് ജസ്റ്റിസുമാരില്‍ ചിലര്‍ അഴിമതിക്കാരാണൊന്ന് പ്രശാന്ത്ഭൂഷണ്‍ പറഞ്ഞിരുന്നു
അതിനെതിരെയുള്ള കോടതിയലക്ഷ്യ കേസാണ് ഇന്ന് പരിഗണിക്കുന്നത് വിരമിക്കുന്നത് ചൂണ്ടിക്കാട്ടി ജസ്റ്റിസ് അരുണ്‍ മിശ്ര വാദം കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറിയിരുന്നു.

