സംസ്ഥാനങ്ങൾ ആവശ്യപ്പെണ്ടതുകൊണ്ടാണ് വാക്സിൻ നയം മാറ്റിയത് : ശിവരാജ് സിംഗ് ചൗഹാന്‍

കേന്ദ്ര സര്‍ക്കാര്‍ വാക്സീന്‍ നയം മാറ്റിയത് സംസ്ഥാനങ്ങളുടെ സമ്മര്‍ദ്ദം മൂലമാണെന്ന് ശിവരാജ് സിംഗ് ചൗഹാന്‍. മികച്ച പോളിസി ആയിരുന്നു കേന്ദ്രത്തിന്റേതെന്നും പിന്നീട് വിവിധ സംസ്ഥാനങ്ങളുടെ നിരന്തര ആവശ്യപ്രകാരമാണ് ഇതില്‍ മാറ്റം വരുത്തിയതെന്നും മധ്യപ്രദേശ് മുഖ്യമന്ത്രിയും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായ ചൗഹാന്‍ അവകാശപ്പെട്ടു. മുഖ്യമന്ത്രിമാര്‍ ഒന്നിച്ച്‌ നിന്ന് പ്രധാനമന്ത്രിയെ സമീപിച്ച്‌ കേന്ദ്രീകൃത വാക്സീന്‍ നയത്തിനായി ആവശ്യപ്പെടണമെന്നും അങ്ങനെയെങ്കില്‍ പ്രധാനമന്ത്രി അത് പരിഗണിക്കുമെന്നും ചൗഹാന്‍ പറയുന്നു.ഇതിനിടെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ആര്‍ജവത്തോടെ ഒന്നിച്ചു നില്‍ക്കണമെന്ന് മമത ബാനര്‍ജി അഭിപ്രായപ്പെട്ടു

വാക്സീന്‍ വിഷയത്തില്‍ ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ക്ക് പിണറായി വിജയന്‍ കത്തയച്ചതിനു പിന്നാലെയാണ് മമതയുടെ പ്രതികരണം.വാക്സീന്‍ നേരിട്ട് സംഭരിച്ച്‌ നല്‍കാന്‍ കേന്ദ്രത്തിന് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കാനാണ് കേരളത്തിന്‍റെ തീരുമാനം. ഒന്നിച്ചു നീങ്ങണം എന്നാവശ്യപ്പെട്ട് ബിജെപി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന 11 സംസ്ഥാനങ്ങള്‍ക്കാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തു നല്‍കിയത്.