ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ സമനിലയിലേക്ക്

ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പിന്റെ കലാശപ്പോരില്‍ ഇന്ത്യ ലീഡ് തിരിച്ചുപിടിച്ചു. ഇന്ത്യയുടെ ഒന്നാം ഇന്നിങ്്‌സ് സ്‌കോറായ 217നെതിരെ ന്യസിലന്‍ഡ് 249 റണ്‍സിന് പുറത്തായിരുന്നു. 32 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡാണ് കിവീസിന് ഉണ്ടായിരുന്നത്. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ ലീഡ് തിരിച്ചുപിടിച്ചു. അഞ്ചാംദിനം സ്റ്റംപെടുക്കുമ്ബോള്‍ രണ്ടിന് 64 എന്ന നിലയിലാണ് ഇന്ത്യ. റിസര്‍വ് ദിനം മാത്രം മുന്നില്‍ നില്‍ക്കെ 32 റണ്‍സിന്റെ ലീഡാണ് ഇന്ത്യക്കുള്ളത്. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ മത്സരം സമനിലയില്‍ അവസാനിക്കും. ചേതേശ്വര്‍ പൂജാര (12), വിരാട് കോലി (8) എന്നിവരാണ് ക്രീസില്‍. ഓപ്പണര്‍മാരായ രോഹിത് ശര്‍മ (30), ശുഭ്മാന്‍ ഗില്‍ (8) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.