അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് ഇന്ത്യ നീട്ടി

കൊവിഡ് സാഹചര്യത്തില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഇന്ത്യ നീട്ടി.സെപ്‌തംബര്‍ 30 വരെയാണ് വിലക്ക് നീട്ടിയത്.

ഡിജിസിഎയുടെ പുതിയ അറിയിപ്പില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.കൊവിഡ് മൂലം കഴിഞ്ഞ വര്‍ഷം മാര്‍ച്ച്‌ 23നാണ് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് ഇന്ത്യ വിലക്ക് ഏര്‍പ്പെടുത്തിയത്.