കേരളത്തിൽ രണ്ടാഴ്ച അടിയന്തര ലോക്ഡൗണ്‍ വേണമെന്ന ആവിശ്യവുമായി ഡോക്ടര്‍മാരുടെ സംഘടന

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായി തുടര്‍ന്ന സാഹചര്യത്തില്‍ രണ്ടാഴ്ച ലോക്ഡൗണ്‍ വേണമെന്ന ആവിശ്യവുമായി ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ. അതിതീവ്ര രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് കെജിഎംഒഎ ഈ ആവശ്യവുമായി രംഗത്ത് വന്നത്. ജനിതക വ്യതിയാനം വന്ന വൈറസ് വായുവിലൂടെ പകരുമെന്ന് മുന്നറിയിപ്പും സംഘടന നല്‍കി. ആരോഗ്യപ്രവര്‍ത്തകര്‍ക്കായി നിശ്ചിത കിടക്കകള്‍ മാറ്റിവയ്ക്കണം. ടെസ്റ്റുകള്‍ വേഗത്തില്‍ നത്തുവാന്‍ കൂടുതല്‍ ആന്‍റിജന്‍ കിറ്റുകള്‍ ലഭ്യമാക്കണെന്നാണ് കെജിഎംഒഎയുടെ ആവിശ്യം.