

ശ്രീനഗർ ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം. പോലീസ് സംഘത്തിന് നേരെയാണ് ശ്രീനഗറിൽ ഭീകരാക്രമണം നടന്നത്. ആക്രമണത്തിൽ രണ്ട് പോലീസുകാർക്ക് വീരമൃത്യു വരിച്ചു ഒരാൾക്ക് പരിക്കേറ്റു. മൂന്ന് പോലീസുകാർക്ക് ആക്രമണത്തിൽ പരിക്കേറ്റത്. ആശുപത്രിയിലേക്കുള്ള വഴിമധ്യേ രണ്ടുരണ്ടുപേർ പേർ മരിക്കുകയായിരുന്നു. ഇന്ന് പുലർച്ചെ ശ്രീനഗറിലെ നൗഗാമിലാണ് സംഭവം. ആക്രമണത്തിന്റെ സ്വഭാവം പുറത്തുവന്നിട്ടില്ല. പോലീസ് ഇത് സംബന്ധിച്ചുള്ള വിവരം പുറത്തുവിട്ടല്ലെന്നാണ് വിവരം. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സുരക്ഷ വർദ്ധിപ്പിക്കുന്നതിന് ഇടയിലാണ് ഈ സംഭവം നടന്നത്. കഴിഞ്ഞദിവസം പുൽവാമയിൽ ഭീകരരുടെ താവളം സുരക്ഷാസേന പിടിച്ചെടുത്തിരുന്നു.
