സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സുരാജ് വെഞ്ഞാറന്‍മൂട് മികച്ച നടന്‍. നടി കനി കുസൃതി…

സു​രാ​ജ് വെ​ഞ്ഞാ​റ​മ്മൂ​ടും ക​നി കു​സൃ​തി​യും ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ മി​ക​ച്ച ന​ടീ​ന​ട​ൻ​മാ​ർ. ആ​ൻ​ഡ്രോ​യ്ഡ് കു​ഞ്ഞ​പ്പ​ൻ, വി​കൃ​തി എ​ന്നീ ചി​ത്ര​ങ്ങ​ളി​ലെ അ​ഭി​ന​യ​മാ​ണ് സു​രാ​ജി​നെ മി​ക​ച്ച ന​ട​നാ​ക്കി​യ​ത്. ബി​രി​യാ​ണി​യി​ലെ അ​ഭി​ന​യ​മാ​ണ് ക​നി കു​സൃ​തി​ക്ക് പു​ര​സ്കാ​രം നേ​ടി​ക്കൊ​ടു​ത്ത​ത്.ഷി​നോ​സ് റ​ഹ്മാ​നും സ​ഹോ​ദ​ര​ൻ സ​ജാ​സ് റ​ഹ്മാ​നും ചേ​ർ​ന്ന് സം​വി​ധാ​നം ചെ​യ്ത വാ​സ​ന്തി മി​ക​ച്ച ചി​ത്രം. മി​ക​ച്ച സം​വി​ധാ​യ​ക​ൻ ലി​ജോ ജോ​സ് പെ​ല്ലി​ശേ​രി. ചി​ത്രം ജെ​ല്ലി​ക്കെ​ട്ട്. സാം​സ്കാ​രി​ക വ​കു​പ്പ് മ​ന്ത്രി എ.​കെ. ബാ​ല​നാ​ണ് 50-ാമ​ത് സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ക്കു​ന്ന​ത്.

Leave a Reply