അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ഒക്ടോബര്‍ 31 വരെ നീട്ടി

അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ഒക്ടോബര്‍ 31 വരെ നീട്ടിയെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ്സിങ് പുരി. കെനിയ, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളിലേക്ക് വിമാനസര്‍വീസുകള്‍ അനുവദിക്കുന്ന പ്രത്യേക ഉഭയകക്ഷി എയര്‍ബബിള്‍ കരാറില്‍ രാജ്യം ഏര്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിനുമുമ്ബ്, അഫ്ഗാനിസ്ഥാന്‍, ബഹറിന്‍, കാനഡ, ഫ്രാന്‍സ്, ജര്‍മനി, ജപ്പാന്‍, നൈജീരിയ, ഖത്തര്‍ ഉള്‍പ്പെടെയുള്ള 13 രാജ്യങ്ങളുമായി ഇന്ത്യ ഉഭയകക്ഷി എയര്‍ബബിള്‍ കരാറില്‍ ഏര്‍പ്പെട്ടിരുന്നു. ഏതെങ്കിലും രാജ്യമായി ഉഭയകക്ഷി എയര്‍ ബബിള്‍ കരാറുമായി ധാരണയിലെത്തിയാല്‍ ഇരുരാജ്യങ്ങളിലെയും വിമാനക്കമ്ബനികള്‍ക്ക് ചില നിയന്ത്രണങ്ങളോടെ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നടത്താന്‍ കഴിയും.

ജൂലൈ മുതല്‍ ഇന്ത്യ പല രാജ്യങ്ങളുമായും എയര്‍ബബിള്‍ കരാറില്‍ ഏര്‍പ്പെട്ടിരുന്നു. കെനിയ, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളുമായി എയര്‍ബബിള്‍ കരാറില്‍ ധാരണയായ കാര്യം വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി ട്വിറ്ററിലൂടെ പുറത്തു വിടുകയായിരുന്നു.

Leave a Reply