വാഷിംഗ്ടണ്‍:അമേരിക്കയിലെ ഡെമോക്രാറ്റിക്ക് പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥി ജോ ബെെഡന്‍ ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. രാവിലെയോട് കൂടി വിജയപ്രഖ്യാപനം നടത്തിയേക്കുമെന്നാണ് സൂചന. പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെ മറികടന്ന് പെന്‍സില്‍വേനിയയിലും ജോര്‍ജിയയിലും മുന്നേറ്റം ആരംഭിച്ചതിന് പിന്നാലെയാണ് ബൈഡന്‍ രാജ്യത്തെ അഭിസംബോധന ചെയ്യാന്‍ ഒരുങ്ങുന്നത്.
പെന്‍സില്‍വേനിയയില്‍ ഒമ്ബതിനായിരത്തിലധികം വോട്ടിന്റെ ലീഡാണ് ബെെഡനുള്ളത്. നിലവില്‍ 264 ഇലക്ടറല്‍ വോട്ട് നേടിയ ബെെഡന പെന്‍സില്‍വേനിയയില്‍ കൂടി വിജയിച്ചാല്‍ 273 വോട്ട് നേടാനാകും. അരിസോണയിലും നെവാഡയിലും ബെെഡന്‍ ലീഡ് ചെയ്യുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ വിജയ സാദ്ധ്യത ഏറെയും ജോ ബെെഡനൊപ്പമാണ്.
എന്നാല്‍ 214 ഇലക്ടറല്‍ വോട്ട് മാത്രം നേടിയ ഡൊണാള്‍ഡ് ട്രംപ് ഇതുവരെ പരാജയം സമ്മതിച്ചിട്ടില്ല. തിരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നെന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ട്രംപ്.
അതേസമയം ജോ ബൈഡന്‍ യു.എസ് പ്രസിഡന്റ് സ്ഥാനമുറപ്പിക്കുകയാണെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. വൈറ്റ് ഹൗസിലെ പുതിയ സംഭവങ്ങള്‍ അത്തരം സൂചനകളാണ് നല്‍കുന്നത്. ബൈഡന്റെ സ്റ്റേറ്റായ ഡെലവെയറിലേക്ക് കൂടുതല്‍ സീക്രട്ട് സര്‍വീസ് ഏജന്റുമാരെ നിയോഗിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ബൈഡന്റെ വീടിന്റെ പരിസരത്ത് വിമാനങ്ങള്‍ പറക്കുന്നത് ഉള്‍പ്പെടെ തടഞ്ഞുകൊണ്ടുള്ള നീക്കവും കഴിഞ്ഞ ദിവസം നടത്തിയിരുന്നു. ഇതിന് പിന്നാലെ വ്യോമസുരക്ഷയും മേഖലയില്‍ ഉറപ്പാക്കിയതായി സി.എന്‍.എന്‍ റിപ്പോര്‍ട്ടു ചെയ്തു

