നിക്ഷേപ പലിശ കുറക്കാനൊരുങ്ങി ബാങ്കുകള്‍

കൊച്ചി: രാജ്യത്തെ ബാങ്കുകള്‍ സ്ഥിര നിക്ഷേപ (എഫ്‌ഡി) പലിശനിരക്ക്‌ കുറച്ചേക്കുമെന്ന്‌ റിപ്പോര്‍ട്ട്‌. വായ്‌പാ വിതരണത്തിലെ സാധ്യതകള്‍ പരിമിതമായതോടെയാണ്‌ ബാങ്കുകളുടെ ഈ നീക്കം. വായ്‌പ എടുക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്‌. ഇത്‌ ലാഭത്തെ ബാധിക്കുമെന്നതിനാലാണ്‌ പലിശ നിരക്ക്‌ കുറക്കാന്‍ ബാങ്കുകള്‍ തീരുമാനിച്ചത്‌. ഡിസംബറിന്റെ തുടക്കത്തില്‍ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ( എസ്‌ബിഐ) അക്കൗണ്ടിലെ പലിശനിരക്ക്‌ കുറച്ചിരുന്നു.

3.25 ശതമാനത്തില്‍ നിന്ന്‌ മൂന്ന്‌ ശതമാനമാക്കിയാണ്‌്‌ പലിശ നിരക്ക്‌ കുറച്ചത്‌.എസ്‌ബിഐ അക്കൗണ്ടില്‍ ഒരു ലക്ഷം രൂപവരെ ബാലന്‍സുള്ളവര്‍ക്കാണ്‌ 3.25 ശതമാനം പലിശ നല്‍കിയിരിക്കുന്നത്‌. അതിന്‌ മുകളില്‍ ഉള്ളവര്‍ക്ക്‌ മൂന്ന്‌ ശതമാനമായിരുന്നു പലിശ.

സ്വകാര്യ ബാങ്കുകളേക്കാള്‍ പൊതുമേഖല ബാങ്കുകളായിരിക്കും പലിശ നിരക്ക്‌ കുറക്കാന്‍ ആദ്യം മുന്നോട്ട്‌ വരുന്നത്‌. നിലവില്‍ എസ്‌ബിഐയുടെ എഫ്‌ഡി പലിശ നിരക്ക്‌ കൊട്ടക്‌ മഹീന്ദ്ര ബാങ്കിനേക്കാള്‍ കുറവാണ്‌. 3.25 ശതമാനം പലിശയാണ്‌ സ്ഥിര നിക്ഷേപങ്ങള്‍ക്ക്‌ നല്‍കുന്നത്‌.

ഇത്‌ കൂടാതെ അടുത്തിടെ കാനറാ ബാങ്ക്‌ പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചിരുന്നു. 2 വര്‍ഷം മുതല്‍ 10 വര്‍ഷം വരെയുള്ള നിക്ഷേപങ്ങളുടെ പലിശയാണ്‌ ലഭിക്കുക. മുതിര്‍ പൗരന്‍മാര്‍ക്ക്‌ 5.7 ശതമാനം പലിശയും ലഭിക്കും. അതേ സമയം ആവശ്യത്തിലധികം പണമാണ്‌ ബാങ്കുകളില്‍ കെട്ടിക്കിടക്കുന്നത്‌. കഴിഞ്ഞ മാര്‍ച്ചിലെ കണക്ക്‌ പ്രകാരം ബാങ്കുകളിലെ മൊത്തം നിക്ഷേപം 133.4 ലക്ഷം കോടിയാണ്‌. 2019നേതിനേക്കാള്‍ 9 ശതമാനം അധികമാണ്‌ .

Leave a Reply