വാഷിങ്ടണ്‍: ( 13.01.2021) അമേരികന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെയുള്ള ഇംപീച്മെന്റ് പ്രമേയം ജനപ്രതിനിധി സഭയില്‍ പാസായി. അധികാര ദുര്‍വിനിയോഗം, യുഎസ് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇംപീച്മെന്റ് പ്രമേയം അവതരിപ്പിച്ചത്. ഇതോടെ അമേരികന്‍ പ്രസിഡന്റുമാരില്‍ ഇംപീച്മെന്റിന് വിധേയനായകുന്ന മൂന്നാമത്തെ പ്രസിഡന്റാണ് ട്രംപ്.
അമേരികന്‍ ഭരണഘടനയുടെ 25-ാം ഭേദഗതിയനുസരിച്ചാണ് പ്രമേയം കൊണ്ടുവന്നത്. അതേസമയം, ഭരണഘടനാ അധികാരം പ്രയോഗിക്കില്ലെന്ന് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് പറഞ്ഞു. നേരത്തെ അമേരികയുടെ 17-ാംമത് പ്രസിഡന്റായിരുന്ന ആന്‍ഡ്രൂസ് ജോണ്‍സണും ബില്‍ക്ലിന്റനും ഇംപീച്മെന്റിന് വിധേയരായിട്ടുണ്ട്.

