കാര്‍ഷിക മേഖലയിലെ മാറ്റങ്ങള്‍ കര്‍ഷകര്‍ ഉള്‍ക്കൊള്ളണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി : കാര്‍ഷിക മേഖലയിലെ മാറ്റങ്ങള്‍ കര്‍ഷകര്‍ ഉള്‍ക്കൊള്ളണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചെറുകിട കര്‍ഷകരെ ശാക്തീകരിക്കുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ ദൗത്യമെന്ന് പറഞ്ഞ പ്രധാനമന്ത്രി, കാര്‍ഷിക മേഖലക്ക് വലിയ പ്രാധാന്യമാണ് ബജറ്റില്‍ നല്‍കിയതെന്നും വ്യക്തമാക്കി.

കര്‍ഷകരെ ശാക്തീകരിക്കുന്നതിലൂടെ ഗ്രാമീണ ഇന്ത്യയും ശക്തി നേടും. ബജറ്റില്‍ കര്‍ഷകര്‍ക്ക് വേണ്ടി ഏറെ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. കാര്‍ഷിക കടത്തിന്റെ പരിധി പതിനാറര കോടിയായി സര്‍ക്കാര്‍ ഉയര്‍ത്തി. ഗ്രാമീണ മേഖലയില്‍ അടിസ്ഥാന സൗകര്യ വികസന ഫണ്ട് നാല്‍പതിനായിരം കോടിയാക്കി. കര്‍ഷകരുടെ നന്മ മാത്രമാണ് സര്‍ക്കാരിന്റെ മുന്‍ഗണനയെന്നും പ്രധാനമന്ത്രി പറഞ്ഞു.

സര്‍ക്കാരിന്റെ ഉദ്ദേശ ശുദ്ധിയില്‍ ആര്‍ക്കും സംശയം വേണ്ട. കാര്‍ഷിക മേഖലയിലെ മാറ്റങ്ങള്‍ കൂടി കര്‍ഷകര്‍ ഉള്‍ക്കൊള്ളണം. കാര്‍ഷിക മേഖലക്കായി ഇനിയും ധാരാളം ചെയ്യാനുണ്ട്. ഭക്ഷ്യ-സംസ്കരണ മേഖലയിലും വിപ്ലവകരമായ മാറ്റങ്ങള്‍ വേണം. കരാര്‍ കൃഷി കാലങ്ങളായി ഇവിടെ നടപ്പാക്കുന്നു. സ്വകാര്യ മേഖലയെ കൂടി പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി

Leave a Reply