വാക്‌സിൻ എടുക്കാൻ ആരും മടിക്കരുത്,വാക്‌സിൻ സ്വീകരിച്ചു മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. രാവിലെ 11 മണിയോടെ തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തിയാണ് മുഖ്യമന്ത്രി കുത്തിവയ്പ്പ് എടുത്തത്. കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ ആരും മടിക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വാക്‌സിനെടുത്തപ്പോള്‍ യാതൊരു അസ്വസ്ഥതയുമുണ്ടായില്ല. വാക്‌സിനേഷന്‍ നല്ല അനുഭവമാണ്. ആശങ്കയില്ലാതെ, ലഭ്യമാവുന്ന മുറയ്ക്ക് എല്ലാവരും വാക്‌സിനേഷന്‍ സ്വീകരിച്ച്‌ രോഗപ്രതിരോധം

തീര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു

Leave a Reply