ശതാബ്ദി എക്‌സ്പ്രസിൽ തീപ്പിടുത്തം ആളപായമില്ല

ലക്‌നൗ : ന്യൂഡല്‍ഹിയില്‍ നിന്നും ലക്‌നൗവിലേയ്ക്ക് പോകുന്ന ശതാബ്ദി എക്‌സ്പ്രസില്‍ വന്‍ തീപിടുത്തം . ഗാസിയാബാദ് റെയില്‍വെ സ്റ്റേഷനില്‍ വെച്ചാണ് തീപിടുത്തമുണ്ടായത്. ട്രെയിനിന്റെ ജനറേറ്റര്‍ കാറില്‍ തീ പടര്‍ന്ന് പിടിച്ചാണ് അപകടം .ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം നടന്നത് . ട്രെയിനിന്റെ ജനറേറ്ററും ലഗേജും കൊണ്ടുപോകുന്ന അവസാന ബോഗിയിലാണ് തീപിടുത്തമുണ്ടായത്. തീപിടുത്തമുണ്ടായ കോച്ച്‌ ട്രെയിനില്‍ നിന്നും വേര്‍പ്പെടുത്തിയ ശേഷമാണ് തീ അണയക്കാന്‍ ആരംഭിച്ചത്. അപകടത്തില്‍ ആളപായമില്ലെന്ന് അധികൃതര്‍ അറിയിച്ചു.

Leave a Reply