ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയ ആപ്പുകളായ വാട്സ്ആപ്പ്, ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയുടെ സാങ്കേതിക തകരാറുകള്‍ പരിഹരിച്ചു.
വെള്ളിയാഴ്ച രാത്രി 10.40 മുതലാണ് സേവനങ്ങള്‍ തകരാറിലായത്.
സെര്‍വര്‍ തകരാറാണ് ലോകത്താകമാനം സേവനം തടസപ്പെടാന്‍ ഇടയാക്കിയത് എന്നാണ് നിഗമനം. ഉപഭോക്താക്കള്‍ക്ക് സന്ദേശങ്ങള്‍ അയക്കാനോ സ്വീകരിക്കാനോ കഴിഞ്ഞിരുന്നില്ല. വാട്സ്ആപ്പില്‍ ടെക്സ്റ്റ് സന്ദേശങ്ങള്‍ അയക്കാന്‍ സാധിക്കുന്നില്ലെന്നും ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ, ഫോട്ടോകള്‍ എന്നിവ ലോഡ് ആവുന്നില്ലെന്നും പരാതി ഉയരുകയായിരുന്നു.

