പിടി വിട്ട് വീണ്ടും കോവിഡ്,രോഗബാധിതരുടെ എണ്ണത്തിൽ റെക്കോർഡ് വർധന

ന്യൂഡല്‍ഹി: അടുത്ത നാലാഴ്​ച അതിനിര്‍ണായകമാണെന്ന കേന്ദ്ര മുന്നറിയിപ്പ്​ സാധൂകരിച്ച്‌​ വീണ്ടും റെക്കോഡിട്ട്​ കോവിഡ്​ കണക്കുകള്‍. ചൊവ്വാഴ്ച 1.15 ലക്ഷം പേരിലാണ്​ പുതുതായി ​വൈറസ്​ ബാധ സ്​ഥിരീകരിച്ചത്​. കഴിഞ്ഞ വര്‍ഷം തീവ്ര വ്യാപന സമയത്തു പോലും സംഭവിക്കാത്ത റെക്കോഡാണ്​ ഏറ്റവും പുതിയ കണക്കുകളില്‍ രാജ്യം തൊട്ടത്​. ഞായറാഴ്​ച​ രാജ്യത്ത്​ 1.03 ലക്ഷം പുതിയ വൈറസ്​ ബാധിതരുണ്ടായിരുന്നു.

​മൊത്തം വൈറസ്​ ബാധിതരൂടെ എണ്ണം ഇതോടെ എട്ടു ലക്ഷം കടന്നു. രണ്ടു ദിവസം മുമ്ബ്​ ഏഴു ലക്ഷത്തിലെത്തിയതാണ്​​ അതിവേഗം കുതിക്കുന്നത്​. 630 പേരാണ്​ ചൊവ്വാഴ്ച മരണത്തിന്​ കീഴടങ്ങിയത്​. ഇതും കഴിഞ്ഞ നവംബര്‍ അഞ്ചിനു ശേഷം ഏറ്റവും ഉയര്‍ന്ന കണക്കാണ്​.

രോഗബാധ കുറഞ്ഞ്​​ മൊത്തം ​കോവിഡ്​ രോഗികള്‍ രണ്ടു ലക്ഷമായി ചുരുങ്ങിയിടത്തുനിന്നാണ്​ 24 ദിവസത്തിനിടെ എട്ടു ലക്ഷത്തിലെത്തുന്നത്​. മഹാരാഷ്​ട്രയാണ്​ ഇപ്പോഴും കണക്കുകളില്‍ ഒന്നാമത്​- 55,469 പേര്‍. ഞായറാഴ്ച 57,000ലെത്തിയതിനു ശേഷം ഏറ്റവും ഉയര്‍ന്ന കണക്ക്​. പ്രതിദിന രോഗ ബാധയില്‍ ഏറ്റവും വലിയ വര്‍ധന ഛത്തീസ്​ഗഢിലാണ്​. കര്‍ണാടക, ഉത്തര്‍ പ്രദേശ്​, ഡല്‍ഹി, പഞ്ചാബ്​ തുടങ്ങിയ സംസ്​ഥാനങ്ങളും പിറകിലുണ്ട്​.

Leave a Reply