സംസ്ഥാനത്ത് സ്കൂള്‍ തുറക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ജൂണ്‍ ഒന്നിന് സ്കൂള്‍ പ്രവേശനോത്സവം വെര്‍ച്വലായി നടത്താനാണ് തീരുമാനമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രണ്ട് ഘട്ടങ്ങളിലായാണ് ഇത്തവണ പ്രവേശനോത്സവം. ജൂണ്‍ ഒന്നിന് രാവിലെ ഒമ്ബതിന് മുഖ്യമന്ത്രി വിക്ടേഴ്സ് ചാനല്‍ വഴി പ്രവേശനോത്സവം ഉദ്ഘാടനം നിര്‍വഹിക്കും. അതിന് ശേഷം സംസ്ഥാന തല ഉദ്ഘാടനം 11ന് കോട്ടണ്‍ഹില്‍ സ്കൂളില്‍ നടക്കും.
വിക്ടേഴ്സ് ചാനല്‍ വഴി പാഠഭാഗങ്ങള്‍ സംപ്രേഷണം ചെയ്യുന്നതിന് പുറമെ അധ്യാപകരും കുട്ടികളും നേരിട്ട് കാണും വിധം ഓണ്‍ലൈന്‍ ക്ലാസുകള്‍ സജീകരിക്കുമെന്നാണ് ഈ അധ്യയന വര്‍ഷത്തെ പ്രധാന പ്രത്യേകതയെന്നും മന്ത്രി വ്യക്തമാക്കി.


 
							