തിരുവനന്തപുരം: കേരളത്തിലും കോവിഡ് രണ്ടാം തരംഗത്തിെന്റ സൂചനകള്‍. മാര്‍ച്ച് 24 നു ശേഷം പ്രതിദിന കേസുകള്‍ കൂടുകയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നാല് എന്നതില്‍ നിന്ന് 5.93 ലേക്കും ആറിലേക്കുമെല്ലാം കടന്നത് ഇൗ ദിവസങ്ങളിലാണ്. 10 ദിവസത്തിനിടെ കേസുകളുടെ എണ്ണത്തില്‍ 24-26 ശതമാനം വര്‍ധനയാണുണ്ടായതെന്ന് ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന് വ്യക്തമാക്കുന്നു.
ഉത്തര്‍പ്രദേശില്‍-156, ബിഹാറില്‍-151, തെലങ്കാനയില്‍ -136, കര്‍ണാടകയില്‍-73, തമിഴ്നാട്ടില്‍-64 ശതമാനമാണ് കേസുകളുടെ വര്‍ധന.
തീവ്രവ്യാപനം നടക്കുന്ന മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുേമ്ബാള്‍ കേരളത്തിലേത് കുറവാണെങ്കിലും പെെട്ടന്നുണ്ടായ മാറ്റം ദുസ്സൂചനയാണെന്നാണ് ആരോഗ്യവകുപ്പിെന്റ വിലയിരുത്തല്‍.
നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമൂഹിക അകലമോ മാനദണ്ഡങ്ങളോ പാലിക്കാതെയുള്ള വന്‍ കൂടിച്ചേരലുകളുണ്ടായ സാഹചര്യത്തില്‍ വിശേഷിച്ചും. രണ്ടാഴ്ചക്കുള്ളില്‍ ഇതിെന്റ സ്വാഭാവിക പ്രതിഫലനങ്ങളുണ്ടാകും.
കുത്തിവെപ്പ് ആരംഭിച്ചതോടെ തെറ്റായ സുരക്ഷബോധം സമൂഹത്തില്‍ വ്യാപകമാണ്. രണ്ട് ഡോസും സ്വീകരിച്ച് 14 ദിവസവും പിന്നിട്ടാലേ പ്രതിരോധശേഷി ആര്‍ജിക്കാനാകൂ.
എന്നാല്‍, ഒന്നാം ഡോസ് സ്വീകരിച്ചവര്‍ പോലും മുന്‍കരുതലുകള്‍ ഒഴിവാക്കുന്നു. കോവിഷീല്‍ഡും കോവാക്സിനും 70 ശതമാനമാണ് വിജയകരമെന്ന് കണ്ടെത്തിയത്. അതായത് മാനദണ്ഡങ്ങള്‍ പാലിച്ച് രണ്ട് ഡോസും സ്വീകരിച്ചവരില്‍ 30 ശതമാനത്തിന് വൈറസ് ബാധയേല്‍ക്കാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട് എന്നര്‍ഥം.
ദേശീയതലത്തില്‍ നിലവിലെ തീവ്രവ്യാപനത്തിെന്റ ഒരു കാരണം ജനിതക മാറ്റം വന്ന വൈറസാണോ എന്ന ആശങ്കയുണ്ട്. അതേസമയം വൈറസ് വകഭേദം സംബന്ധിച്ച് സൂക്ഷ്മ വിശദാംശങ്ങള്‍ ഇനിയും ലഭ്യമായിട്ടില്ല.
45 വയസ്സിനു മുകളിലുള്ള വിവിധ വിഭാഗങ്ങള്‍ക്കും ആരോഗ്യപ്രവര്‍ത്തകരടക്കം കോവിഡ് മുന്നണി പോരാളികള്‍ക്കാണ് നിലവില്‍ വാക്സിന് വിതരണം ആരംഭിച്ചത്. കേരളത്തിലെ മൊത്തം ജനസംഖ്യയുടെ 9.47 ശതമാനം പേരാണ് (34,62,823) നിലവില്‍ വാക്സിന് സ്വീകരിച്ചിട്ടുള്ളത്.
ഏതാണ്ട് 35-38 ലക്ഷം പേര് രോഗബാധമൂലമുള്ള താല്‍ക്കാലിക പ്രതിരോധശേഷിയും ആര്‍ജിച്ചിട്ടുണ്ട്. എന്നാല്‍, 45 വയസ്സിന് താഴെയുള്ള വലിയൊരു വിഭാഗം വാക്സിന് പരിധിക്ക് ഇനിയും പുറത്താണ്. സാമൂഹിക ഇടപെടലുകള്‍ കൂടുതലുള്ള യുവാക്കളടങ്ങുന്ന ഇൗ വിഭാഗത്തിലാണ് രോഗബാധ സാധ്യതയുള്ളവര്‍ ഏറെയും

