മുൻ കേരള ഗവർണർ ആ​ര്‍.​എ​ല്‍. ഭാ​ട്ടി​യ കോവിഡ് ബാധിച്ചു മരിച്ചു

​മുന്‍ കേ​ന്ദ്ര​മ​ന്ത്രി​യും കേ​ര​ള ഗ​വ​ര്‍​ണ​റു​മാ​യി​രു​ന്ന ആ​ര്‍.​എ​ല്‍. ഭാ​ട്ടി​യ (100) അ​ന്ത​രി​ച്ചു. കോ​വി​ഡ് ബാ​ധി​ച്ച്‌ അ​മൃ​ത്സ​റി​ലെ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

2004 മു​ത​ല്‍ 2008 വ​രെ കേ​ര​ള ഗ​വ​ര്‍​ണ​റാ​യി​രു​ന്നു. 2008 മു​ത​ല്‍ 2009 വ​രെ ബി​ഹാ​ര്‍ ഗ​വ​ര്‍​ണ​റാ​യും സേ​വ​ന​മ​നു​ഷ്ടി​ച്ചു.

വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യാ​യി​രു​ന്ന അ​ദ്ദേ​ഹം 1972 മു​ത​ല്‍ ആ​റു​ത​വ​ണ കോ​ണ്‍​ഗ്ര​സ് പ്ര​തി​നി​ധി​യാ​യി അ​മൃ​ത്സ​റി​ല്‍​നി​ന്ന് ലോ​ക്സ​ഭ​യി​ലെ​ത്തി. 1991ല്‍ ​എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ്ഥാ​ന​വും വ​ഹി​ച്ചു.