ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയിലെ എയിംസ് ആശുപത്രിയിലെത്തിയാണ് അദ്ദേഹം വാക്‌സിന്‍ സ്വീകരിച്ചത്. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് വാക്‌സിന്‍ സ്വീകരിച്ച വിവരം അറിയിച്ചത്. കുത്തിവെയ്‌പ്പെടുക്കുന്നതിന്റെ ദൃശ്യവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. കോവാക്‌സിനാണ് അദ്ദേഹം സ്വീകരിച്ചത്.
കോവിഡ് വൈറസിനെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങളിലൊന്നാണ് പ്രതിരോധ വാക്‌സിന്‍ കുത്തിവെയ്‌പ്പെടുക്കുകയെന്നത്. വാക്‌സിന്‍ സ്വീകരിക്കുന്നതിനായി കോവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
മാര്‍ച്ച് ഒന്നിനായിരുന്നു അദ്ദേഹം വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്
60 വയസിന് മുകളിലുള്ളവര്‍ക്ക് കുത്തിവെപ്പ് ആരംഭിച്ചതോടെയാണ് പ്രധാനമന്ത്രി ആദ്യ വാക്‌സിന്‍ ഡോസ് സ്വീകരിച്ചത്.

