ഗര്‍ഭഛിദ്രം: സ്ത്രീയുടെ അവകാശമോ?

ഗര്‍ഭഛിദ്രം അനുവദിക്കാനുള്ള പരിധി 24 ആഴ്ചയിലേക്ക് ഉയര്‍ത്തണമെന്നുള്ള കേന്ദ്രമന്ത്രിസഭായോഗത്തിന്‍റെ തീരുമാനം പാര്‍ലമെന്‍റ് കഴിഞ്ഞ സമ്മേളനത്തില്‍ അംഗീകരിച്ചു. ഇതിന്‍റെ ഫലമായി ഗര്‍ഭം ധരിച്ചിരിക്കുന്ന ഒരു സത്രീക്ക് അവര്‍ വിവാഹിതയായാലും അവിവാഹിതയായാലും ആ ഗര്‍ഭം നിലനിര്‍ത്തണോ ഗര്‍ഭഛിദ്രം ചെയ്യണോ എന്ന് തീരുമാനിക്കാനുള്ള അവകാശം ഉണ്ട്. ആവശ്യപ്പെട്ടാല്‍ അതു ചെയ്തു കൊടുക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറാവേണ്ടതുമാണ്. ഇത് സ്ത്രീയുടെ നിയമപരമായ അവകാശമാണെന്നാണ് പറയുന്നത്. ഇത് ധാര്‍മ്മികമായി ശരിയാണോയെന്നതാണ് ഇവിടെ ചര്‍ച്ചചെയ്യപ്പെടുന്നത്.
നൈയാമിക പ്രശ്നങ്ങള്‍
അടിസ്ഥാനപരമായി നിയമത്തിന്‍റെ ലക്ഷ്യം നന്മ ചെയ്യണം തിന്മ ചെയ്യരുത് എന്നാണ്. നിര്‍ഭാഗ്യവശാല്‍ എല്ലാ രാഷ്ട്രീയനിയമങ്ങളും ഇങ്ങനെയാവണമെന്നില്ല. 1971-ല്‍ ഇന്ത്യയില്‍ നടപ്പാക്കിയ എം. ടി.പി യും (ങലറശരമഹ ഠലൃാശിമശേീി ീള ജൃലഴിലിര്യ അരേെ) 2021-ല്‍ ഇരുപത്തിനാല് ആഴ്ചവരെ ഗര്‍ഭഛിദ്രം നടത്താമെന്ന ഭേദഗതിനിയമവും ഇപ്രകാരമുള്ള ഒരു നിയമമല്ല. ഗര്‍ഭസ്ഥശിശുവിന് അംഗവൈകല്യമോ ബുദ്ധിമാന്ദ്യമോ ഉണ്ടാകുകയോ ബലാത്സംഗത്തിനു വിധേയയായി ഗര്‍ഭം ധരിക്കുന്ന സ്ത്രീക്ക് ഗര്‍ഭധാരണം മാനസികത്തകര്‍ച്ചയ്ക്ക് ഇടയാകുകയോ ഗര്‍ഭം സ്ത്രീയുടെ ജീവനു ഭീഷണിയാകുകയോ ചെയ്താല്‍ ഭ്രൂണഹത്യ നടത്താം. ഇത് ശിക്ഷാര്‍ഹമല്ല.
ഈ നിയമത്തിന്‍റെ പ്രധാനധാര്‍മികപ്രശ്നം 24 ആഴ്ചവരെ ഭ്രൂണത്തെ മനുഷ്യനായി കരുതുന്നില്ല എന്നതാണ്. ഒപ്പം സ്ത്രീയുടെ അവകാശത്തിനാണ് പ്രാധാന്യം. മറിച്ച് കുഞ്ഞിന്‍റെ ജീവിക്കാനുള്ള അവകാശത്തിനല്ല. നിരപരാധിയായ ഈ കുഞ്ഞിന് ജീവിക്കാനുള്ള അവകാശമില്ലേ? നിരപരാധിയായ ഈ കുഞ്ഞിന് സ്ത്രീയുടെ തീരുമാനമനുസരിച്ച് മാത്രമേ ജീവിക്കുവാന്‍ കഴിയുകയുള്ളോ? ചുരുക്കത്തില്‍ മനുഷ്യജീവനെ സംരക്ഷിക്കേണ്ട രാഷ്ട്രനിയമങ്ങള്‍ ജീവനെ നശിപ്പിക്കുന്നുവെന്നതിന് ഉത്തമ ഉദാഹരണമാണ് ഇപ്പോഴത്തെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സിനിയമം. വിശ്വാസപരമായും മൂല്യാധിഷ്ഠിതപരമായും ഈ നിയമത്തിന് ഗൗരവപരമായ ധാര്‍മ്മികപ്രശ്നങ്ങളുണ്ട്.
ധാര്‍മ്മിക പ്രശ്നങ്ങള്‍
മനുഷ്യജീവന് വെല്ലുവിളി നേരിടുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഏതു ഘട്ടത്തിലായിരുന്നാലും ജീവന്‍ നശിപ്പിക്കാനുള്ള ശ്രമം ജീവിക്കുവാനുള്ള മൗലികാവകാശത്തിന്‍റെ കടുത്തലംഘനമാണ്. ചിലരുടെ കാഴ്ചപ്പാട് ബീജസങ്കലനം നടന്ന് കുറച്ചുദിവസത്തിനുശേഷമേ ഭ്രൂണം മനുഷ്യവ്യക്തിയാകുന്നൂള്ളൂ എന്നുള്ളതാണ്. സഭയുടെ കാഴ്ചപ്പാടില്‍ ബീജസങ്കലനം നടക്കുന്ന നിമിഷം മുതല്‍ മനുഷ്യവ്യക്തിയാണെന്നുള്ളതാണ്. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ പറയുന്നു: “ബീജസങ്കലനം നടക്കുന്ന സമയം മുതല്‍ ഒരു പുതിയ ജീവന്‍ തുടങ്ങുന്നു. അത് ഒരു പുതിയ മനുഷ്യജീവിയുടെ സ്വയം വളര്‍ച്ചയോടു കൂടിയ ജീവനാണ്, അപ്പോള്‍ത്തന്നെ അത് മാനുഷികമല്ലെങ്കില്‍ പിന്നെ ഒരിക്കലും അത് മാനുഷികമാകുകയില്ല, മനുഷ്യജീവി ഗര്‍ഭധാരണത്തിന്‍റെ നിമിഷം മുതല്‍ ഒരു വ്യക്തിയെന്ന നിലയില്‍ ആദരിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും വേണം. അതുകൊണ്ട് ആ നിമിഷം മുതല്‍ ഒരു വ്യക്തിയെന്ന നിലയില്‍ അതിനുള്ള അവകാശങ്ങള്‍ അംഗീകരിക്കപ്പെടണം.’ (ജീവന്‍റെ സുവിശേഷം 60, സ്നേഹത്തിന്‍റെ സന്തോഷം 168,170).
ഗര്‍ഭഛിദ്രം തെറ്റാണെന്ന് പറയുവാന്‍ സാധിക്കുന്നത് ജീവന്‍റെ ഉറവിടം ദൈവമായതിനാലാണ്. ദൈവം മരണത്തെ സൃഷ്ടിച്ചില്ല. ജീവിക്കുന്നവരുടെ മരണത്തില്‍ അവിടുന്ന് ആഹ്ലാദിക്കുന്നില്ല. എന്തെന്നാല്‍ നിലനില്‍ക്കുന്നതിനുവേണ്ടിയാണ് അവിടുന്ന് എല്ലാം സൃഷ്ടിച്ചത് (ജ്ഞാനം 1:13-14). സ്വാതന്ത്ര്യത്തിന്‍റെ പേരില്‍ ഗര്‍ഭഛിദ്രം നടത്തുന്ന വ്യക്തി ദൈവത്തിന്‍റെ സൃഷ്ടികര്‍മ്മത്തിന് എതിരായി പ്രവര്‍ത്തിക്കുന്നു. “ദൈവം അവരെ ഇങ്ങനെ അനുഗ്രഹിച്ചു, സന്താനപുഷ്ടിയുള്ളവരായി പെരുകുവിന്‍. ഭൂമിയില്‍ നിറഞ്ഞ് അതിനെ കീഴടക്കുവിന്‍.” (ഉല്‍പത്തി 1:28)
ഗര്‍ഭസ്ഥശിശു ദൈവത്തിന്‍റെ ഛായയാണ്. ഉല്‍പത്തി 1:26 ല്‍ പറയുന്നു. നമുക്ക് നമ്മുടെ ഛായയിലും, സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിക്കാം. അവിടുന്നാണ് എന്‍റെ അന്തരംഗത്തിന് രൂപം നല്‍കിയത്. എന്‍റെ അമ്മയുടെ ഉദരത്തില്‍ അവിടുന്ന് എന്നെ മെനഞ്ഞു (സങ്കീര്‍ത്തകന്‍ 139:13). ഗര്‍ഭഛിദ്രം നടത്തുന്നവര്‍ ഈ സത്യം വിസ്മരിക്കുന്നു (സ്നേഹത്തിന്‍റെ സന്തോഷം 20,118).
ഗര്‍ഭഛിദ്രം ജീവിക്കാനുള്ള ഒരു മനുഷ്യന്‍റെ അവകാശത്തെ നിഷേധിക്കുകയാണ്. ഇത് പ്രകൃതിനയമത്തിന് എതിരാണ്. ബുദ്ധിയുള്ള മനുഷ്യന് സത്യത്തെ അറിയുവാനും തിരഞ്ഞെടുക്കുവാനുമുള്ള സ്വാതന്ത്ര്യം ഉണ്ട് (സ്നേഹത്തിന്‍റെ സന്തോഷം 83,139).
മനുഷ്യഭ്രൂണത്തിന് അതിന്‍റെ ആരംഭം മുതല്‍ മനുഷ്യവ്യക്തി ആകുവാനുള്ള എല്ലാ കഴിവുകളും ഉണ്ട്. ഇത് താത്കാലികമല്ല മറിച്ച് സ്ഥിരവും സ്ഥായിയായതുമാണ്. ഗര്‍ഭഛിദ്രം നടത്തുന്നവര്‍ ഭ്രൂണത്തെ മറ്റൊരു വ്യക്തിയായി കാണുന്നില്ല. എല്ലാ മനുഷ്യരും തുല്യരാണ് എന്ന സത്യത്തിനെതിരായിട്ടാണ് ഇങ്ങനെ പ്രവര്‍ത്തിക്കുമ്പോള്‍ സംഭവിക്കുന്നത്.
ലൈംഗികതയിലുള്ള അമിതസ്വാതന്ത്ര്യമാണ് ചില അവസരങ്ങളില്‍ ഗര്‍ഭഛിദ്രം നടത്തുവാന്‍ ചിലരെ പ്രോത്സാഹിപ്പിക്കുന്നത്. വിവാഹത്തിനു മുമ്പുള്ള ലൈംഗികബന്ധങ്ങള്‍ അവസാനം ഗര്‍ഭഛിദ്രത്തില്‍ വന്നെത്തുന്നു. കൂടാതെ വിവാഹജീവിതത്തില്‍ സന്തോഷത്തിനുവേണ്ടിമാത്രം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ തല്‍ഫലമായി ഉണ്ടാകുന്ന ഭ്രൂണത്തെ നശിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നു. കത്തോലിക്കാസഭയുടെ കാഴ്ചപ്പാടില്‍ എല്ലാ ലൈംഗികബന്ധങ്ങളും ഒരേ സമയം ജീവദായകവും സ്നേഹദായകവുമായിരിക്കണം. (രള.ഏെ 475, ജീിശേളശരമഹ രീൗിരശഹ ളീൃ ളമാശഹ്യ, ഠവല ൃൗവേേ മിറ ാലമിശിഴ ീള വൗാമി ലെഃൗമഹശ്യേ ചീ.33) ശരിയായ ലൈംഗികത ജീവനെ പ്രോത്സാഹിപ്പിക്കുന്നതാണ് മറിച്ച് നശിപ്പിക്കുവാനുള്ളതല്ല.
കുട്ടികളുടെ എണ്ണം അധികമാകുന്ന എന്ന പ്രചാരണം ഗര്‍ഭഛിദ്രത്തെ പ്രോത്സാഹിപ്പിക്കുന്ന തെറ്റായ വാദമാണ്. ഉത്തരവാദിത്വപൂര്‍ണ്ണമായ പിതൃത്വവും മാതൃത്വവും ലക്ഷ്യം വയ്ക്കുന്നത് തങ്ങളുടെ കുടുംബത്തിന് ആവശ്യമായ കുട്ടികള്‍ക്ക് ജന്മം നല്‍കുകയെന്നതാണ്. ജീവിതത്തിന്‍റെ സായാഹ്നത്തിലാണ് മാതാപിതാക്കന്മാര്‍ ചിന്തിക്കുന്നത് ഒന്നോ രണ്ടോ കുട്ടികള്‍ തങ്ങള്‍ക്കു പോരാ എന്നത്. (സ്നേഹത്തിന്‍റെ സന്തോഷം, 222).
ജനസംഖ്യാ നിയന്ത്രണത്തിന്‍റെ പേരിലാണ് ഇന്ന് ഗര്‍ഭഛിദ്രം നടക്കുന്നത്. പലപ്പോഴും ജനപ്പെരുപ്പം അതിന്‍റെ ശരിയായ അര്‍ത്ഥത്തില്‍ മനസിലാകാത്തതാണ് ഇങ്ങനെയുള്ള അവസരവാദങ്ങള്‍ക്ക് വശംവദരായിത്തീരാന്‍ പ്രേരിപ്പിക്കുന്നത്. ഉദാഹരണത്തിന് ഇന്ത്യയിലെ സ്ഥിതിമാത്രം പരിശോധിക്കാം. ജനസംഖ്യയുടെ കാര്യത്തില്‍ ലോകത്തെ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ഇവിടെ 1 കീലോമീറ്ററില്‍ 210 പേരാണ് താമസിക്കുന്നത്. എങ്കില്‍ ഫ്രാന്‍സ്, ഇറ്റലി, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ 310 ന് മുകളിലാണ്. ഒരു രാജ്യത്തിന്‍റെ മൊത്തം ജനസംഖ്യമാത്രം കണക്കിലെടുത്തല്ല ജനപ്പെരുപ്പം വിലയിരുത്തേണ്ടത്. മറിച്ച് രാജ്യത്തിന്‍റെ വിസ്തീര്‍ണ്ണവും, വിഭവശേഷിയും സാമ്പത്തികസ്ഥിതിയും തുടങ്ങി എല്ലാക്കാര്യങ്ങളും പരിഗണനയില്‍ എടുക്കണം. അങ്ങനെയെങ്കില്‍ 32,87,263 ച.കി.മീ. അധികമുള്ള ഇന്ത്യാമഹാരാജ്യത്ത് എത്രയോ കോടിജനങ്ങളെക്കൂടി സുഖമായി താമസിക്കാവുന്നതേയുള്ളു. ഇങ്ങനെ നോക്കുമ്പോള്‍ ജനപ്പെരുപ്പം ഗര്‍ഭഛിദ്രത്തിന് ഒരു കാരണമായി പരിഗണിക്കുവാന്‍ സാധിക്കുകയില്ല (സ്നേഹത്തിന്‍റെ സന്തോഷം, 42).
ചിലര്‍ ഇന്ന് ഗര്‍ഭഛിദ്രം നടത്തുന്നത് ബലാത്സംഗത്തിന്‍റെ പേരിലാണ്. ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ബലാത്സംഗത്തിനുശേഷം ബീജസങ്കലനം നടത്താതിരിക്കുവാനുള്ള ധാര്‍മികമായ അവകാശം ഉണ്ട്. കാരണം അത് തന്‍റെ സമ്മതത്തിന് എതിരായിട്ടുള്ള ഒരു പ്രവൃത്തിയാണ്. എന്നാല്‍ ബീജസങ്കലനം നടന്നുകഴിഞ്ഞാല്‍ അതു മനുഷ്യജീവനാണ്. ഒരിക്കലും ഒരു മനുഷ്യവ്യക്തിയെ നശിപ്പിക്കാന്‍ അവകാശമില്ല. ഒരു സ്ത്രീയുടെ ജീവിക്കാനുള്ള സാമൂഹികവശം മറ്റൊരു വ്യക്തിയെ കൊന്നുകൊണ്ടാവരുത്. ഗര്‍ഭഛിദ്രം എന്ന തിന്മ ബലാത്സംഗത്തിന് എതിരെയുള്ള ഒരു പരിഹാരമാര്‍ഗ്ഗമായി കാണുവാന്‍ സാധിക്കില്ല. (രള. ചമശേീിമഹ ഇീിളലൃലിരല ീള ഇമവേീഹശര ആശവെീു’െ, ഋവേശരമഹ മിറ ഞലഹശഴശീൗെ ഉശൃലരശ്ലേെ ളീൃ ഇമവേീഹശര ഒലമഹവേ ഇമൃല എമരശഹശശേലെ, 1995, ചീ. 36)
ഗര്‍ഭസ്ഥശിശുവിന്‍റെ ലിംഗനിര്‍ണ്ണയം നടത്തി ഇഷ്ടമില്ലെങ്കില്‍ നശിപ്പിക്കുക, രോഗനിര്‍ണ്ണയം നടത്തി നല്ല ആരോഗ്യമില്ലെങ്കില്‍ കൊല്ലുക, കൃത്രിമബീജസങ്കലനം വഴി അനേകം ഭ്രൂണത്തെ സൃഷ്ടിച്ച് നല്ലതിനെ തിരഞ്ഞെടുത്തിട്ട് ബാക്കി നശിപ്പിക്കുക, ചില രോഗങ്ങളുടെ ചികിത്സയ്ക്കായി കോശങ്ങള്‍ എടുത്തിട്ട് ഭ്രൂണത്തെ നശിപ്പിക്കുക എന്നതെല്ലാം ഗര്‍ഭഛിദ്രത്തിന്‍റെ മറ്റു ചില മുഖങ്ങളാണ് (ഇഇഇ. 2274, ഉീിൗാ ഢശമേല 1, 36, ഋ്മിഴലഹശൗാ ഢശമേല ിീ. 63).
ഉപസംഹാരം
ചുരുക്കത്തില്‍ ‘മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി’ നിയമത്തെ വിലയിരുത്തുമ്പോള്‍ ഗര്‍ഭഛിദ്രം നടത്തുവാനുള്ള സ്ത്രീയുടെ അവകാശം ധാര്‍മ്മികമായും ശരിയല്ല. ജീവിക്കാനുള്ള മറ്റൊരു വ്യക്തിയുടെ അവകാശത്തെ ഗര്‍ഭഛിദ്രം ഹനിക്കുന്നു. ഫ്രാന്‍സിസ് പാപ്പയുടെ അഭിപ്രായത്തില്‍ കുടുംബം ജീവനെ ഗര്‍ഭത്തില്‍ ധരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ശ്രീകോവിലാണ്. അമ്മയുടെ ഗര്‍ഭപാത്രത്തില്‍ വളരുന്ന നിഷ്കളങ്കനായ ശിശുവിന്‍റെ ജീവിക്കാനുള്ള അവകാശം അന്യാധീനപ്പെടുത്തരുത് (സ്നേഹത്തിന്‍റെ സന്തോഷം 83). മനുഷ്യജീവനെ ആരംഭംമുതല്‍ മനുഷ്യനായി വീക്ഷിക്കാത്ത ഇത്തരം നിയമങ്ങളുടെ ധാര്‍മ്മികപ്രശ്നങ്ങള്‍ മനസ്സിലാക്കി മരണസംസ്കാരത്തിനെതിരെ പോരാടാനും വെല്ലുവിളികളുടെ മധ്യത്തിലും അടിപതറാതെ ഉറച്ചുനിന്ന് ജീവന്‍റെ സംസ്കാരത്തെ പ്രോത്സാഹിപ്പിക്കാനും ഇന്ന് നമുക്ക് സാധിക്കണം.

ഫാ. സ്കറിയ കന്യാകോണിൽ