ലോക്ക് ഡൗണിൽ വിമാന യാത്ര റദ്ദായവർക്ക് റീഫണ്ട് ഡി ജി സി എ ശുപാര്‍ശ സുപ്രീം കോടതി അംഗീകരിച്ചു

ഡല്‍ഹി: കോവിഡ് സാഹചര്യത്തില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ കാലയളവില്‍ വിമാനസര്‍വീസുകള്‍ റദ്ദാക്കപ്പെട്ടതുമൂലം യാത്രമുടങ്ങിയവര്‍ക്ക് ആശ്വാസമേകുന്ന ഇടപെടലുമായി സുപ്രീംകോടതി. 2021 മാര്‍ച്ച്‌ 31 വരെ എല്ലായാത്രക്കാര്‍ക്കും പണം തിരികെ നല്‍കാനോ ക്രെഡിറ്റ് ഷെല്‍ നല്‍കാനോ സുപ്രീം കോടതി ഉത്തരവിട്ടു . ഇതുമായി ബന്ധപ്പെട്ട ഡി ജി സി എ ശുപാര്‍ശ സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു. ഏജന്റുമാര്‍ വഴി ടിക്കറ്റുകള്‍ വാങ്ങിയാല്‍ റീഫണ്ടും ഏജന്റുമാര്‍ക്കായിരിക്കും എന്നും സുപ്രീം കോടതി വ്യക്തമാക്കി.


യാത്രക്കാര്‍ക്ക് ആ ടിക്കറ്റ് നിരക്കിന് തുല്യമായ യാത്ര ഏത് റൂട്ടിലും അനുവദിക്കണമെന്നാണ് ശുപാര്‍ശ. വിമാന കമ്ബനികള്‍ ഇതുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കണമെന്ന് നേരത്തെ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചിരുന്നു.അതേസമയം ട്രാവല്‍ ഏജന്റുമാര്‍ വഴി ബുക്ക് ചെയ്ത ടിക്കറ്റുകള്‍ യാത്രക്കാര്‍ക്ക് നേരിട്ട് നല്‍കില്ലെന്നും ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, ആര്‍ സുഭാഷ് റെഡ്ഡി, എംആര്‍ ഷാ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

Leave a Reply