ഇന്നലെ ഇൻഡോനേഷ്യയില്‍ നടത്തിയ ആദ്യ പ്രസംഗത്തിലാണ് ഇക്കാര്യമുന്നയിച്ചത്.സമാധാനം ഉറപ്പാക്കുന്നതിനുള്ള ഐക്യം വളർത്തിയെടുക്കുന്നതിന് വ്യത്യസ്ത മതങ്ങള്‍ക്കിടെയില്‍ സംവാദം ശക്തിപ്പെടുത്താൻ സഭ ആഗ്രഹിക്കുന്നതായും പ്രസിഡന്റ് ജോക്കോ വിഡോഡോയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം പ്രതികരിച്ചു.വഞ്ചനയിലൂടെയും അക്രമത്തിലൂടെയും ജനങ്ങളുടെ വിശ്വാസങ്ങളെ വളച്ചൊടിക്കുന്ന മതഭീകരവാദത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് മാർപാപ്പ ഇൻഡോനേഷ്യയിലെ രാഷ്ട്രീയ നേതാക്കളോടും അഭ്യർത്ഥിച്ചു. ഗാസയില്‍ വെടിനിറുത്തല്‍ അടക്കം ആഗോള സമാധാനത്തിനായി മാർപാപ്പ നടത്തുന്ന ശ്രമങ്ങള്‍ക്ക് വിഡോഡോ നന്ദി രേഖപ്പെടുത്തി.12 ദിവസം നീണ്ട തെക്കു കിഴക്കൻ ഏഷ്യ – ഓഷ്യാനിയ പര്യടനത്തിന്റെ ഭാഗമായി ചൊവ്വാഴ്ചയാണ് മാർപാപ്പ മുസ്ലിം ഭൂരിപക്ഷ രാജ്യമായ ഇൻഡോനേഷ്യയില്‍ എത്തിയത്. ഗംഭീര സ്വീകരണമാണ് മാർപാപ്പയ്ക്കായി ഇൻഡോനേഷ്യ ഒരുക്കിയത്. രാജ്യത്തെ അഭയാർത്ഥികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. സന്ദർശനത്തോട് അനുബന്ധിച്ച് ഇൻഡോനേഷ്യൻ സർക്കാർ പ്രത്യേക സ്റ്റാമ്ബുകള്‍ പുറത്തിറക്കിയിരുന്നു. ഇന്ന് ജക്കാർത്തയിലെ ഗെലോറ ബംഗ് കാർണോ മെയിൻ സ്റ്റേഡിയത്തില്‍ ആയിരങ്ങള്‍ പങ്കെടുക്കുന്ന വിശുദ്ധ കുർബാനയ്ക്ക് അദ്ദേഹം നേതൃത്വം നല്‍കും.
- ഫ്രാൻസിസ്മാ ർപാപ്പയുടെ ഏറ്റവും ദൈർഘ്യമേറിയ വിദേശ പര്യടനം നാളെ മുതൽ.
- കേരള ക്രിക്കറ്റ് ലീഗിൽ പുതിയ താരം :ആനന്ദ് ജോസഫ്.