പൊതുവിദ്യാലയങ്ങളില്‍ പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാം

തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളില്‍ പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാം. കോവിഡ് സാഹചര്യം പരിഗണിച്ചാണ് കഴിഞ്ഞ വര്‍ഷത്തേതുപോലെ ഇക്കുറിയും ഓണ്‍ലൈന്‍ പ്രവേശനം നടത്തുന്നത്.

ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷാസമര്‍പ്പണത്തിന് തുടക്കമായി. മറ്റു ക്ലാസുകളിലേക്കുള്ള പ്രവേശനത്തിനുള്ള അപേക്ഷകള്‍ 26 മുതല്‍ നല്‍കാം.

സമ്ബൂര്‍ണ പോര്‍ട്ടലിലൂടെയാണ് (sampoorna.kite.kerala.gov.in) ഓണ്‍ലൈന്‍ പ്രവേശന നടപടികള്‍. ഇതിനു പറ്റാത്തവര്‍ക്ക് ഫോണില്‍ ബന്ധപ്പെട്ടും പ്രവേശനം നേടാം. ടി.സി.ക്കുള്ള അപേക്ഷകളും ഓണ്‍ലൈന്‍ വഴി നല്‍കാം.

സാധാരണ സ്കൂള്‍പ്രവേശനത്തിനുള്ള അപേക്ഷാഫോറത്തിലെ വിവരങ്ങള്‍തന്നെയാണ് രക്ഷിതാക്കള്‍ ഓണ്‍ലൈനിലും നല്‍കേണ്ടത്.