ഡോ. ജൂബി മാത്യു
HOD കംപ്യൂട്ടർ സയൻസ് & എൻജിനിയറിംഗ്, അമൽജ്യോതി കോളേജ്
സമകാലിക ലോകത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കേവലം ഒരു സാങ്കേതിക മേഖലയല്ല; മനുഷ്യ നാഗരികതയുടെ രൂപരേഖകളെ പുനർനിർവചിക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന ദാർശനികവും സാമൂഹികവും ധാർമികവുമായ ഒരു ചിത്രമാണിത്. എ.ഐ. വികസനത്തിന് 500 കോടിയാണ് ബഡ്‌ജറ്റിൽ ഗവണ്മെന്റ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യൻ സെർവറുകളിൽ പ്രവർത്തിക്കുന്ന ഇന്ത്യയുടെ സ്വന്തം ജനറേറ്റീവ് എഐ മോഡൽ ഗവണ്മെൻ്റ് പ്രഖ്യാപിച്ചു കഴിഞ്ഞു.ചൈനയിലെ ഹാങ്ഷൂ ആസ്ഥാനമായുള്ള ഡീപ്‌സീക് എന്ന ഗവേഷണ ലാബ് വികസിപ്പിച്ച ഒരു നൂതന എ ഐ ലാംഗ്വേജ് മോഡലാണ് ‘ഡീപ്സീക്ക്’. ലിയാങ് വെൻഫെങ് എന്ന ഗവേഷകൻ 2023ൽ സ്ഥാപിച്ചതാണ് ഈ ലാബ്. 2022ൽ അമേരിക്കൻ കമ്പനിയായ ഓപ്പൺ എഐ ചാറ്റ് ജിപിടി അവതരിപ്പിച്ചതോടെയാണ് കൃത്രിമ ബുദ്ധി ലോകശക്തികൾക്ക് ഒരു മത്സര വിഷയമാകുന്നത്. ചാറ്റ്ജിപിടി, ജെമിനി, ക്ലോഡ് എഐ തുടങ്ങിയ പ്രമുഖ എഐ പ്ലാറ്റ്ഫോമുകൾക്കു ബദലായാണ് ചൈന, ഡീപ്സീക്ക് പുറത്തിറക്കിയത്. ഈ രംഗത്തെ ഏറ്റവും മികച്ച മോഡലുകളിൽ ഒന്നായി കണക്കാക്കാൻ ഡീപ് സീക്കിന്റെ വ്യത്യസ്തതയാർന്ന കഴിവുകൾ സഹായിക്കുന്നു എന്ന് ഈ രംഗത്തെ വിദഗ്‌ധർ വിലയിരുത്തുന്നു.ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ പരിണാമത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് ഡീപ് സീക്ക് ആർ 1 ലാംഗ്വേജ് മോഡൽ (അടിസ്ഥാനപരമായി മനുഷ്യൻ്റെ ഭാഷയെ വിശകലനം ചെയ്യുകയും മനസ്സിലാക്കുകയും ചെയ്യുന്ന അൽഗോരിതങ്ങളാണ് ലാംഗ്വേജ് മോഡൽ).ഇത് 671 ബില്ല്യൺ പാരാമീറ്ററുകൾ അടങ്ങുന്ന ഒരു ന്യൂറൽ നെറ്റ്വർക്കിനെ അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. മെഷീൻ ലേണിങ്ങിൽ കൃത്യമായ പ്രവചനങ്ങൾ നടത്താനുള്ള കഴിവ് മെച്ചപ്പെടുത്തുന്നതിനായി പരിശീലന പ്രക്രിയയിൽ ക്രമീകരിക്കാൻ കഴിയുന്ന എ ഐ സിസ്റ്റത്തിലെ ഒരു വേരിയബിളിലെ പ്രതിനിധീകരിക്കുന്ന ഒരു പദമാണ് പാരാമീറ്റർ മറ്റുള്ള ഭാഷ മോഡലുകളിൽ നിന്ന് ഡീപ് സീക്കിനെ വ്യത്യസ്‌തമാക്കുന്നത് ചെയിൻ ഓഫ് തോട്ട് (CoT) പ്രോംപ്റ്റിംഗും റീ ഇൻഫോഴ്സസ്മെന്റ് ലേർണിംഗുമാണ്. പ്രോഗ്രാമിംഗ് ടാസ്ക്കുകൾക്കായി ഡീപ്സീക്ക്-കോഡർഡെവലപ്പർമാർക്കുള്ള ലൈറ്റ് വെയറ്റ് പതിപ്പായ ഡീപ്സീ ക്ക്-ആർ1-ലൈറ്റ്-പ്രിവ്യൂ, ഡീപ് സീക് മാത്ത് തുടങ്ങിയവ ലഭ്യമാണ്. ഡീപ് സീക്കിനെ എഐ മോഡലുകൾ ഓപ്പൺ സോഴ്സ് മോഡലുകളാണ് എന്നതാണ് ഓപ്പൺ എഐ പോലുള്ള എതിരാളികളിൽ നിന്ന് ഡീപ്സിക്കിനെ വ്യത്യസ്തമാക്കുന്നത്. ഈ എഐ മോഡലിൻറെ പ്രധാന ഭാഗങ്ങൾ ആർക്കും ലൈസൻസിങ് നിയന്ത്ര ണങ്ങളില്ലാതെ ഉപയോഗിക്കാനും പരിഷ്ക്കരിക്കാനും സാധിക്കും. ഗണിതശാസ്ത്രം, കോഡിംഗ്, സയന്റിഫി ക് പ്രോസസ്സിംഗ്, വൈദ്യശാസ്ത്രം തുടങ്ങി നിരവധി വിഷയങ്ങൾ ഉൾക്കൊള്ളുന്ന വിജ്ഞാനവും പ്രശ്‌നപരിഹാര കഴിവുകളും ഈ മോഡലിനുണ്ട്ഓപ്പൺ എഐ, മെറ്റ പോലുള്ള കമ്പനികൾ, വില കൂടിയ എ ഐ ചിപ്പുകൾ (Nvidia’s H100 GPU-കൾ പോലെ) ഉപയോഗിച്ച് അത്യാധുനിക മോഡലുകൾ വികസിപ്പിക്കുമ്പോൾ, കുറഞ്ഞ ചെലവിലാണ് സമാന പ്രകടനം കാഴ്‌ചവെക്കുന്ന മോഡലുകൾ ഡീപ്‌സിക്ക് സൃഷ്ടിച്ചത്ചറ്റ്ജിപിടിയെക്കാൾ ഉന്നതനിലവാരവും പരിധികളില്ലാത്തതുമായ എഐ അനുഭവം ഡീപ്സീക് നൽകുന്നുണ്ടെന്ന് വിദഗ്‌ധർ അഭിപ്രായപ്പെടുന്നു. ചൈനയുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി എന്തു ചോദിച്ചാലും ഒഴിഞ്ഞുമാറുമെന്നതാണ് ഡീപ്സീക്കിൽ പതിയിരിക്കുന്ന അപകടം. ചൈനയുടെ രാഷ്ട്രീയ താത്പര്യങ്ങൾക്ക് എതിരായി ഡീപ്സീക് മറുപടി തരില്ല. ഇന്ത്യ-ചൈന നയതന്ത്ര ബന്ധം, ചൈന- തായ്‌വാൻ ബന്ധം, ടിയാനെൻമെൻ സ്ക്വയർ കൂട്ടക്കൊല തുടങ്ങിയ നിർണായക രാഷ്ട്രീയ വിഷയങ്ങളിൽ ഡീപ്സീക്കിന് ഉത്തരമില്ല. ‘ക്ഷമിക്കണം, എന്റെ ശേഷിക്ക് അപ്പുറമുള്ള ചോദ്യമാണിത്. നമുക്ക് മറ്റെന്തെങ്കിലും സംസാരിക്കാം’ – നിർണായകമായ പല വിഷയങ്ങളിലും ഡീപ്സീക്കിൻ്റെ മറുപടി ഇങ്ങനെയാണ്.’ചൈന മോഡൽ’ പലപ്പോഴും പുതിയതായി നിർമിക്കുന്നതിന് പകരം നൂതനസാങ്കേതികവിദ്യയെ പകർത്തുന്നെന്ന് വിമർശകർ വാദിക്കുന്നു. ചാറ്റ് ജിപിടിയിൽ നിന്ന് മോഷ്ടിച്ച് കോഡ് ഉപയോഗിച്ചാണ് ഡീപ്‌സിക്ക് വികസിപ്പിച്ചതെന്ന് അവകാശപ്പെടുന്ന ആരോപണങ്ങൾ ഉയർന്നുവന്നിട്ടുണ്ട്, ഇത് ബൗദ്ധിക സ്വത്തവകാശ ലംഘനങ്ങളെക്കുറിച്ചുള്ള ധാർമ്മിക ആശങ്കകൾ ഉയർത്തുന്നു. ചൈന ആസ്ഥാനമായുള്ള സെർവറുകളിലാണ് വ്യക്തിഗത വിവരങ്ങൾ സൂക്ഷിക്കപ്പെടുമെന്ന് ഡീപ് സീക്കിൻ്റെ പ്രൈവസി പോളിസിയിലും സൂചിപ്പിച്ചിട്ടുണ്ട്. ഡീപ് സീക്കിൽ കൊടുക്കുന്ന വിവരങ്ങൾ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല കൂടാതെ, ചൂഷണാത്മകമായ തൊഴിൽ രീതികളെ ചൈന ആശ്രയിക്കുന്നത് അത്തരം മോഡലുകളുടെ കുറഞ്ഞ ഉൽപാദനച്ചെലവിന് കാരണമാകുന്ന ഒരു ഘടകമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ചൈനയുടെ ദ്രുതഗതിയിലുള്ള സാമ്പത്തിക/ സാങ്കേതികവളർച്ചയിൽ പലപ്പോഴും ശക്തമായ തൊഴിൽ ധാർമികതയും സാങ്കേതിക ധാർമികതയും ഇല്ലെന്നുംമുള്ള ആക്ഷേപം നിലനിൽക്കുന്നുണ്ട്.

