സി​ബി​എ​സ്‌ഇ പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ; തീരുമാനം ചൊവ്വാഴ്ച്ച അറിയാം

സി​ബി​എ​സ്‌ഇ പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട തീ​രു​മാ​നം ചൊ​വ്വാ​ഴ്ച​യോ​ടെ ഉ​ണ്ടാ​കു​മെ​ന്ന് റി​പ്പോ​ര്‍​ട്ട്. സം​സ്ഥാ​ന​ങ്ങ​ളു​ടെ നി​ല​പാ​ട് അ​റി​ഞ്ഞ് അ​ന്തി​മ​തീ​രു​മാ​നം കൈ​കൊ​ള്ളാ​നാ​ണ് നീ​ക്കം. ഇ​തി​നാ​യി സം​സ്ഥാ​ന​ങ്ങ​ളു​ടെ നി​ല​പാ​ട് എ​ഴു​തി​യ​റി​യി​ക്കാ​ന്‍ കേ​ന്ദ്രം നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ ഒ​ഴി​വാ​ക്കാ​നാ​ണ് സാ​ധ്യ​ത. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ 9,10,11 ക്ലാ​സു​ക​ളി​ലെ മാ​ര്‍​ക്കു​ക​ള്‍ പ​രി​ഗ​ണി​ച്ച്‌ ഇ​ന്‍റേ​ണ​ല്‍ മാ​ര്‍​ക്ക് ന​ല്‍​കു​ന്ന കാ​ര്യ​മാ​ണ് ആ​ലോ​ച​ന​യി​ലു​ള്ള​ത്.19 വി​ഷ​യ​ങ്ങ​ളി​ല്‍ ഓ​ഗ​സ്റ്റി​ല്‍ പ​രീ​ക്ഷ ന​ട​ത്തു​ന്ന​ത് സം​ബ​ന്ധി​ച്ച്‌ ഒ​രു നി​ര്‍​ദേ​ശം സി​ബി​എ​സ്‌ഇ​യും കേ​ന്ദ്ര​സ​ര്‍​ക്കാ​രും മു​ന്നോ​ട്ട് വ​ച്ചി​രു​ന്നു.

പ​രീ​ക്ഷ​യു​ടെ സ​മ​യ​ദൈ​ര്‍​ഘ്യം കു​റ​യ്ക്കു​ന്ന​താ​ണ് മ​റ്റൊ​രു നി​ര്‍​ദേ​ശം. മൂ​ന്നു മ​ണി​ക്കൂ​റി​നു പ​ക​രം ഒ​ന്ന​ര മ​ണി​ക്കൂ​ര്‍ അ​വ​ര​വ​രു​ടെ സ്‌​കൂ​ളു​ക​ളി​ല്‍ ത​ന്നെ പ​രീ​ക്ഷ​യെ​ഴു​തു​ന്ന രീ​തി​യി​ലാ​ണ് ഈ ​ക്ര​മീ​ക​ര​ണം. ഈ ​നി​ര്‍​ദേ​ശ​ങ്ങ​ളും ഇ​പ്പോ​ള്‍ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫി​സി​ന്‍റെ പ​രി​ഗ​ണ​ന​യി​ലാ​ണ്.