ഇന്ത്യന്‍ താരം രവി കുമാര്‍ ദഹിയ ഗുസ്തി ഫൈനലിൽ

ടോക്കിയോ: ഇന്ത്യന്‍ ഗുസ്തി താരം രവി കുമാര്‍ ദഹിയ ഒളിംപിക്‌സ്. സെമിയില്‍ കസാഖ്സ്താന്റെ നൂറിസ്ലാം സനയെവാണ് ആവേശകരമായ മത്സരത്തില്‍ രവികുമാര്‍ വിജയിച്ചത്. 9-2ന് പിന്നിലായിരുന്നു രവികുമാര്‍ അവസാന സെക്കന്‍ഡുകളിലാണ് എതിരാളിയെ മലര്‍ത്തിയടിച്ച്‌ വിജയിച്ചത്. അവിശ്വസനീയമായ പ്രകടനത്തിലൂടെ രവികുമാര്‍ ഇന്ത്യക്ക് വെള്ളി മെഡല്‍ ഉറപ്പിച്ചു.

പുരുഷന്‍മാരുടെ 57 കിലോഗ്രാം വിഭാഗത്തില്‍ കൊളംബിയയുടെ ഓസ്‌കര്‍ അര്‍ബനോയെ 13-2 എന്ന സ്‌കോറിന് തകര്‍ത്ത് ക്വാര്‍ട്ടറിലെത്തിയ രവികുമാര്‍ ബള്‍ഗേറിയയുടെ ജോര്‍ജി വാംഗളോവിനെ 14-4 എന്ന സ്‌കോറിന് മറികടന്ന് സെമി ബര്‍ത്ത് ഉറപ്പിക്കുകയായിരുന്നു.